സൈനിക പിൻമാറ്റത്തിനു സമയമായില്ലെന്ന് യു.എസ് കമാൻഡർ

തീരുമാനമെടുക്കുമ്പോള്‍ ട്രംപ് തന്നോട് അഭിപ്രായം തേടിയില്ലെന്ന് അറേബ്യൻ രാജ്യങ്ങളിലെ സൈനിക കമാൻഡർ ജോസഫ് വോട്ടെൽ

സൈനിക പിൻമാറ്റത്തിനു സമയമായില്ലെന്ന് യു.എസ് കമാൻഡർ

വാഷിങ്ടൺ: സിറിയിയൽ നിന്ന് സൈന്യത്തെ പിൻവലിക്കുന്ന കാര്യത്തിൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്നോട് അഭിപ്രായം തേടിയില്ലെന്ന് അറേബ്യൻ രാജ്യങ്ങളിലെ സൈനിക കമാൻഡർ ജോസഫ് വോട്ടെൽ കുറ്റപ്പെടുത്തി. പിന്‍മാറ്റത്തിനു സമയമായില്ലെന്നും സൈന്യം പിൻമാറിയാല്‍ ഐ.എസ് ശക്തിപ്രാപിക്കുമെന്നും വോട്ടെൽ പറഞ്ഞതായി സി.എൻ.എൻ റിപ്പോർട്ട് ചെയ്തു.

'പെട്ടെന്നൊരു ദിവസം ഇറാഖിൽ നിന്നും സിറിയയിൽ നിന്നും സൈന്യത്തെ പിൻവലിക്കാൻ പ്രസിഡന്‍റിനു ആഗ്രഹം വരികയായിരുന്നു. എന്നോട് അഭിപ്രായം തേടിയിരുന്നില്ല. തീവ്രവാദത്തിനെതിരായ പോരാട്ടം അവസാനിപ്പിക്കാറായിട്ടില്ല. ഞങ്ങളുടെ ലക്ഷ്യത്തിൽ ഒരു മാറ്റവും വന്നിട്ടില്ല. ഇപ്പോഴും സിറിയയിലെ 20 ചതുരശ്ര മെെല്‍ പ്രദേശം ഐ.എസ്സിന്റെ അധീനതയിലാണ്. ഏകദേശം 1,500ഓളം ഐ.എസ് തീവ്രവാദികൾ സിറിയയിൽ ഇപ്പോഴും ഉണ്ട്.'-വോട്ടെൽ പറഞ്ഞു.

Read More >>