കൃത്രിമ സൂര്യന്റെ നിർമ്മാണം ഈ വർഷം പൂർത്തിയാക്കും: ചൈന

ബീജിങ്: കൃത്രിമ സൂര്യന്റെ നിർമ്മാണം ഈ വർഷം പൂർത്തിയാക്കുമെന്ന് ചൈന. 2020ൽ കൃത്രിമ സൂര്യനെ അവതരിപ്പിക്കുമെന്നാണ് ചൈനീസ് ഗവേഷകർ നേരത്തെ പറഞ്ഞിരുന്നത്....

കൃത്രിമ സൂര്യന്റെ നിർമ്മാണം ഈ വർഷം പൂർത്തിയാക്കും: ചൈന

ബീജിങ്: കൃത്രിമ സൂര്യന്റെ നിർമ്മാണം ഈ വർഷം പൂർത്തിയാക്കുമെന്ന് ചൈന. 2020ൽ കൃത്രിമ സൂര്യനെ അവതരിപ്പിക്കുമെന്നാണ് ചൈനീസ് ഗവേഷകർ നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ, ഈ വർഷം തന്നെ നിർമ്മാണം പൂർത്തിയാക്കുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്.

ഭൂമിയിൽ ആവശ്യമായ ഊർജോൽപാദനം സാദ്ധ്യമാക്കാനാണ് ചൈന കൃത്രിമ സൂര്യനെ സൃഷ്ടിക്കുന്നത്. ചൈനയുടെ കൃത്രിമ സൂര്യൻ പദ്ധതി വിജയിച്ചാൽ ശാസ്ത്ര ലോകത്തെ ഊർജോത്പാദനത്തിൽ വൻ വിപ്ലവം സൃഷ്ടിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൃത്രിമ സൂര്യനെ നിർമിക്കാനായി 1998 ലാണ് ചൈനീസ് സർക്കാർ ആദ്യമായി അനുമതി നൽകുന്നത്. എന്നാൽ അന്നത്തെ പദ്ധതിയിൽ കൃത്രിമ സൂര്യന്റെ വലുപ്പവും ചൂടിന്റെ അളവും കുറവായിരുന്നു. എന്നാൽ ഇപ്പോഴത്തെ കൃത്രിമ സൂര്യന് 11 മീറ്റർ ഉയരമുണ്ട്. 360 ടൺ ഭാരമുള്ള കൃത്രിമ സൂര്യന്റെ ചൂട് 100 ദശലക്ഷം സെൽഷ്യസാണ്.

ആണവ ശക്തിയുടെ ഊർജ്ജത്തിൽ പ്രവർത്തിക്കുന്ന ഒരു അറ്റോമിക് ഫ്യൂഷൻ റിയാക്ടറാണ് ചൈനയുടെ 'കൃത്രിമ സൂര്യൻ'. ഉയർന്ന തോതിൽ ഊർജ്ജം ഉൽപാദിപ്പിക്കാൻ ശേഷിയുള്ള റിയാക്ടറാണിത്. എന്നാൽ ഈ ഗവേഷണത്തിനെതിരെ വ്യാപക വിമർശനങ്ങളുമുണ്ട്. പരീക്ഷണം പാളിയാൽ ആണവ ശക്തിയിൽ ഭൂമി തന്നെ ഇല്ലാതാവുമെന്നാണ് അവർ പറയുന്നത്.

Read More >>