മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ റെക്കോര്‍ഡ് പൊളിച്ചടുക്കി 21 വയസുകാരി

ന്യൂയോർക്ക്: ചെറു പ്രായത്തിൽ തന്നെ കോടീശ്വരനായി മാറിയ ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സക്കർബർഗിന്റെ റെക്കോർഡ് പൊളിച്ചടുക്കി 21 വയസുകാരി. മേക്കപ്പ്...

മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ റെക്കോര്‍ഡ് പൊളിച്ചടുക്കി 21 വയസുകാരി

ന്യൂയോർക്ക്: ചെറു പ്രായത്തിൽ തന്നെ കോടീശ്വരനായി മാറിയ ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സക്കർബർഗിന്റെ റെക്കോർഡ് പൊളിച്ചടുക്കി 21 വയസുകാരി. മേക്കപ്പ് ഉൽപന്നങ്ങളുടെ ശ്രേണിയിൽ ശ്രദ്ധ നേടിയ കിലൈ കോസ്മെറ്റിക്സിന്റെ ഉടമ കിലൈ ജെന്നറാണ് ഇപ്പോൾ ലോകത്തിന്റെ ശ്രദ്ധ നേടുന്നത്. 23ാം വയസിൽ കോടീശ്വരനായെന്ന മാർക്ക് സക്കർബർഗിന്റെ റെക്കോർഡാണ് ഈ മിടുമിടുക്കി പൊളിച്ചടുക്കിയത്.

കിലൈ ജെന്നർ 2015ലാണ് തന്റെ കോസ്മെറ്റിക്സ് കമ്പനി ആരംഭിക്കുന്നത്. ഇതു കൂടാതെ തന്റെ കുടുംബത്തിന്റെ മേൽനോട്ടത്തിൽ നടത്തുന്ന ടിവി റിയാലിറ്റി ഷോയിൽ നിന്നും താൻ നടത്തുന്ന റിയൽ എസ്റ്റേറ്റ് ബിസിനസിൽ നിന്നും കിലൈയ്ക്ക് വലിയ തുകയാണ് വരുമാനം ലഭിക്കുന്നത്. ഫോർബ്സ് പട്ടിക പുറത്ത് വന്നതിന് പിന്നാലെ മോഡലായ കിം കാദർഷാൻ ഉൾപ്പെടയുള്ളവർ ട്വിറ്ററിലൂടെ ഇവർക്ക് അഭിനന്ദനം അറിയിച്ചിരുന്നു.

ലോകത്തെ അതിസമ്പന്നരുടെ പട്ടികയിൽ കിലൈ ജെന്നർ, ഇവാൻ സ്പെയ്ജൽ, ജോൺ കോളിൻസ് എന്നിവരാണ് സ്വയം തങ്ങളുടെ സാമ്രാജ്യം കെട്ടിപ്പടുത്തവർ. ഫോർബ്സ് പുറത്ത് വിട്ട ശതകോടീശ്വരന്മാരുടെ വാർഷിക റിപ്പോർട്ടിലാണ് വിസ്മയിപ്പിക്കുന്ന വിവരങ്ങൾ പുറത്ത് വരുന്നത്.

ആമസോൺ മേധാവി ജെഫ് ബെസോസ് തന്നെയാണ് ലോകത്തെ അതി സമ്പന്നരുടെ പട്ടികയിൽ ഇപ്പോഴും ഒന്നാമത് നിൽക്കുന്നത്. ലോകത്തെ ഏറ്റവും ധനികരായ ആളുകളിലെ ആദ്യ പത്തു പേരിൽ ഏഴ് പേരും അമേരിക്കയിൽ നിന്നുള്ള പുരുഷന്മാരാണ് എന്നതാണ് മറ്റൊരു പ്രത്യേകത. ഫ്രാൻകോയിസ് ബെറ്റൺ കോട്ട് മെയർസാണ് ലോകത്തിലെ ഏറ്റവും ധനികയായ വനിത. 3.1 ബില്യൺ യുഎസ് ഡോളർ ആസ്തിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 715ാം സ്ഥാനത്താണ്. തന്റെ 23ാം വയസിൽ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരൻ എന്ന പട്ടം സ്വന്തമാക്കിയ വ്യക്തിയാണ് ഫേസ്ബുക്ക് സ്ഥാപകനായ മാർക്ക് സക്കർബർഗ്. എന്നാൽ 2019 ആയപ്പോഴേയ്ക്കും 62.3 ബില്യൺ യുഎസ് ഡോളറിന്റെ ആസ്തിയോടെ അദ്ദേഹം എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

Read More >>