വേൾഡ് വൈഡ് വെബ്ബിന് 30 വയസ്സ്

നമ്മുടെ ദൈനംദിന ജീവിതകാര്യങ്ങൾ എളുപ്പത്തിലാക്കുകയെന്ന ഉദ്ദേശത്തോടെയാണ് ഞാൻ വെബ് തുടങ്ങിയത്. എന്നാൽ വർഷങ്ങളിത്ര കഴിഞ്ഞിട്ടും സാധാരണക്കാർക്ക് ഇപ്പോഴും ഭയമാണ്.

വേൾഡ് വൈഡ് വെബ്ബിന് 30 വയസ്സ്

ഇന്റർനെറ്റ് എന്നാൽ പരസ്പരം ബന്ധപ്പെടുത്തിയിരിക്കുന്ന കമ്പ്യൂട്ടർ ശൃംഖലയാണ് എന്ന് നമുക്കറിയാം. എന്നാൽ വേൾഡ് വൈഡ് വെബ്(www) എന്നു പറയുന്നത് പരസ്പരം ബന്ധപ്പെടുത്തിയിട്ടുള്ള ഇന്റർനെറ്റ് വിവരങ്ങളുടേയും രേഖകളുടേയും ഒരു കൂട്ടമാണ്. ഇന്റർനെറ്റിന്റെ ലോക അഡ്രസ്സായ wwwന് കഴിഞ്ഞ ദിവസം 30 വയസ്സായി. ലോകത്തിന്റെ തന്നെ വിവരജാലകം എന്ന നിലയിൽ ഇന്റർനെറ്റ് മാറുന്നതിൽ സുപ്രധാന നാഴികകല്ലായിരുന്നു wwwന്റെ കടന്നുവരവ്. ടിം ബർണേയ്സ് ലീയാണ് വേൾഡ് വൈഡ് വെബ് എന്ന ആശയത്തിന്റെ ഉപജ്ഞാതാവ്.

1980 ൽ കണിക പരീക്ഷണത്തിലൂടെ സി.ഈ.അർ.എൻ ൽ പ്രവർത്തിക്കുന്ന സമയത്ത് ഹൈപ്പെർ റ്റെക്സ്റ്റ് എന്ന തത്ത്വം പ്രയോഗിക്കുന്ന ഒരു പദ്ധതി ഇദ്ദേഹം നിർദ്ദേശിച്ചു. ഗവേഷകർക്കിടയിൽ വിവരങ്ങൾ കൈമാറാനും സമയാസമയം പരിഷ്‌കരിക്കാനും ഉതകുന്ന പദ്ധതിയാണ് അദ്ദേഹം മുമ്പോട്ട് വച്ചത്. ഈ ആശയത്തെ അടിസ്ഥാനമാക്കി എൻക്വയർ എന്നൊരു സംവിധാനം അദ്ദേഹം നിർമ്മിക്കുകയും ചെയ്തു.

കുറച്ചു വർഷങ്ങൾ സി.ഈ.അർ.എന്നിൽ നിന്നു വിട്ടുനിന്നതിനു ശേഷം ബർണേർസ് ലീ 1984 അവിടേക്ക് തിരിച്ചെത്തി.സി.ഈ.അർ.എൻ അക്കാലത്ത് യൂറോപ്പിലെ ഏറ്റവും വലിയ ഇന്റർനെറ്റ് നോഡ് ആയിരുന്നു. ഹൈപ്പർ ടെക്സ്റ്റിനെ ഇന്റർനെറ്റുമായി ബന്ധപ്പെടുത്തിയാലുള്ള സാദ്ധ്യതകളെപ്പറ്റി അദ്ദേഹം ചിന്തിച്ചു. 1989 ൽ ഈ ആശയത്തെ അടിസ്ഥാനമാക്കി അദ്ദേഹം പ്രാരംഭ പദ്ധതി തയ്യാറാക്കി. 1990 ൽ റോബർട്ട് കെയ്ലോവിന്റെ സഹായത്തോടെ തന്റെ പദ്ധതിയിൽ ചില മാറ്റങ്ങൾ വരുത്തി .ഇതിന് അദ്ദേഹം ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ അംഗീകാരം ലഭിച്ചു. തുടർന്ന് നേരത്തേ താൻ വികസിപ്പിച്ച എൻക്വയർ എന്ന സിസ്റ്റത്തിന്റെ അടിസ്ഥാന ആശയങ്ങളെ ഉപയോഗപ്പെടുത്തി അദ്ദേഹം വേൾഡ് വൈഡ് വെബ് വികസിപ്പിച്ചു. ഇതിനായി ലോകത്തിലെ ആദ്യത്തെ വെബ് ബ്രൗസർ ബർണേർസ് ലീ നിർമ്മിച്ചു വേൾഡ് വൈഡ് വെബ് എന്നായിരുന്നു അതിന്റെയും പേര്. എച്ച്.റ്റി.റ്റി.പി.ഡി അഥവാ ഹൈപ്പർ ടെക്സ്റ്റ് ട്രാൻസ്ഫർ പ്രോട്ടോക്കോൾ ഡീമൺ എന്ന ലോകത്തെ ആദ്യത്തെ വെബ് സെർവ്വറും അദ്ദേഹം ഇതിനായി നിർമ്മിച്ചു. ഹൈപ്പർലിങ്കുകളും , യു.ആർ.ഐകളും ഉപയോഗിച്ചാണ് വേൾഡ് വൈഡ് വെബിലെ വിവരങ്ങൾ പരസ്പരം ബന്ധപ്പെടുത്തിയിരിക്കുന്നത്.


എന്നാൽ ഇന്നും സാധാരണക്കാർ വെബിനെ നല്ല രീതിയിൽ അല്ല കാണുന്നതെന്ന് wwwന്റെ മുപ്പതാം വർഷത്തോടനുബന്ധിച്ച് കോൺഫറൻസിൽ പറയുന്നു. നമ്മുടെ ദൈനംദിന ജീവിതകാര്യങ്ങൾ എളുപ്പത്തിലാക്കുകയെന്ന ഉദ്ദേശത്തോടെയാണ് ഞാൻ വെബ് തുടങ്ങിയത്. എന്നാൽ വർഷങ്ങളിത്ര കഴിഞ്ഞിട്ടും സാധാരണക്കാർക്ക് ഇപ്പോഴും ഭയമാണ്. വെബിനെ എല്ലാവരും കൂടി പകയുടെ വേദിയാക്കി മാറ്റിയിരിക്കുന്നു. ഹാക്കിങ്ങും ക്രിമിനൽ പെരുമാറ്റങ്ങളും ഓൺലൈൻ ബ്ലാക്ക്‌മെയിലിങ്ങും കൊണ്ട് വെബിനെ മറ്റൊരു തലത്തിലെത്തിച്ചിരിക്കുന്നു.

അടുത്ത 30 വർഷത്തിനുള്ളിൽ വെബ് സുരക്ഷിതമാക്കാൻ സർക്കാറുകൾ, സാങ്കേതിക കമ്പനികൾ, വെബ് ഉപഭോക്താക്കൾ അവരുടെ സംഭാവനകൾ നൽകേണ്ടതുണ്ടെന്നും ലീ ആവശ്യപ്പെട്ടു. 'ഡിജിറ്റൽ യുഗത്തിനാവശ്യമായ നിയമങ്ങളും നിയന്ത്രണങ്ങളും ഗവൺമെൻറ് വിവർത്തനം ചെയ്യേണ്ടതാണ്, വിപണികൾ മത്സരാധിഷ്ഠിതവും നവീനവും തുറന്നതുമാണെന്ന് ഉറപ്പാക്കണം- ലീ പറയുന്നു.

Read More >>