വെനസ്വേലയിൽ നൈറ്റ്​ ക്ലബിൽ തർക്കം: ​17 പേർ ശ്വാസം മുട്ടിമരിച്ചു

കാരക്കാസ്​: വെനസ്വേലയിലെ ​നൈറ്റ്​ ക്ലബിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് പ്രായപൂർത്തിയാകാത്ത എട്ടുപേരടക്കം ​17 പേർ ശ്വാസം മുട്ടിമരിച്ചു. അഞ്ചു...

വെനസ്വേലയിൽ നൈറ്റ്​ ക്ലബിൽ തർക്കം: ​17 പേർ ശ്വാസം മുട്ടിമരിച്ചു

കാരക്കാസ്​: വെനസ്വേലയിലെ ​നൈറ്റ്​ ക്ലബിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് പ്രായപൂർത്തിയാകാത്ത എട്ടുപേരടക്കം ​17 പേർ ശ്വാസം മുട്ടിമരിച്ചു. അഞ്ചു പേർക്ക് പരിക്കേറ്റു.

ക്ലബിലെത്തിയ ​ഒരാൾ കണ്ണീർവാതക ഷെൽ പൊട്ടിച്ചതിനെ തുടർന്നാണ്​ ദുരന്തമുണ്ടായതെന്ന് ​ആഭ്യ​ന്ത​ര​മ​ന്ത്രി നെ​സ്റ്റോ​ർ റി​വെ​റോ​ൾ പ​റ​ഞ്ഞു. സംഭവത്തിൽ അഞ്ചുപേരെ അറസ്റ്റ് ചെയ്തതായും അന്വേഷണം തുടരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. എൽ പരൈസോയിലെ ലോസ്​ കൊ​ട്ടോറോസ് നൈറ്റ്​ ക്ലബിലാണ്​ ദുരന്തമുണ്ടായത്.

സ്കൂ​ൾ വ​ർ​ഷം അ​വ​സാ​നി​ച്ച​ത് ആ​ഘോ​ഷി​ക്കാ​ൻ എ​ത്തി​യ​വ​രാ​ണ് ദു​ര​ന്ത​ത്തി​ന് ഇ​ര​യാ​യ​വരിലധികവും . ക്ല​ബി​ലു​ണ്ടാ​യ ക​ല​ഹ​ത്തെ തുടർന്ന് ക​ണ്ണീ​ർ വാ​ത​ക കാ​നി​സ്റ്റ​ർ പൊ​ട്ടി​ത്തെ​റി​ച്ച​തുമൂലം ക്ലബിലുണ്ടായിരുന്ന അ​ഞ്ഞൂ​റോ​ളം ആ​ളു​ക​ൾ ഭയപ്പെട്ട് പു​റ​ത്തേ​ക്ക് ഓ​ടിയതാണ്​ വൻ ദുരന്തത്തിന്​ കാരണമായത്​.

Story by
Read More >>