ഗാസയില്‍ വീണ്ടും ഇസ്രായേല്‍ ആക്രമണം; നാല് മരണം, മാദ്ധ്യമപ്രവര്‍ത്തകന് പരിക്ക്

Published On: 2018-06-09 06:45:00.0
ഗാസയില്‍ വീണ്ടും ഇസ്രായേല്‍ ആക്രമണം; നാല് മരണം, മാദ്ധ്യമപ്രവര്‍ത്തകന് പരിക്ക്

ഗാസ സിറ്റി: ഗാസ മുനമ്പിൽ ഇന്നലെയുണ്ടായ ഇസ്രായേല്‍ ആക്രമണത്തില്‍ 15 വയസുകാരന്‍ ഉള്‍പ്പെടെ നാല് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. മാദ്ധ്യമപ്രവര്‍ത്തകന്‍ ഉള്‍പ്പെടെ 600 പേര്‍ക്ക് ഗുരുതരമായി പരിക്കേൽക്കേറ്റതായും അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. .

എ.എഫ്.പി ന്യൂസ് ഏജന്‍സിയിലെ ഫോട്ടോഗ്രാഫര്‍ അബേദ് അല്‍ ബാബ കാലില്‍ വെടിയേറ്റ് ചികിത്സയിലാണ്. 2000 മുതല്‍ എ.എഫ്.പി ക്കു വേണ്ടി അബേദ് ഗാസ മുനമ്പില്‍ റിപ്പോര്‍ട്ടിംഗ് രംഗത്തുണ്ട്. മാദ്ധ്യമപ്രവര്‍ത്തകരുടെ കോട്ടും ഹെല്‍മറ്റും ധരിച്ചിരുന്ന അബേദിനെ ഗാസ മുനമ്പിനടുത്ത് ജബേലിയക്കടുത്ത് വെച്ചാണ് ഇസ്രായേല്‍ സൈനികര്‍ വെടിവെച്ച് വീഴ്ത്തിയത്.

പ്രക്ഷോഭകര്‍ക്കെതിരെ സൈന്യം കണ്ണീര്‍വാതകപ്രയോഗം നടത്തുകയും ചെയ്തിരുന്നു. ജീപ്പുകളിലെത്തിയും ടിയര്‍ഗ്യാസ് ഡ്രോണുകള്‍ ഉപയോഗിച്ചുമാണ് കണ്ണീര്‍വാതകപ്രയോഗം നടത്തിയത്.<

>

Top Stories
Share it
Top