അനധികൃതമായി യു.എസിലേക്ക് കടന്ന ഇന്ത്യക്കാര്‍ പിടിയില്‍

ടെക്‌സസ്: ഒരാഴ്ചയ്ക്കിടെ യു.എസിലേക്ക് അനധികൃതമായി കടന്ന ഇന്ത്യക്കാര്‍ പിടിയില്‍. 42 ഇന്ത്യക്കാരാണ് ന്യൂമെക്‌സിക്കോയിലെ ജയിലില്‍ കഴിയുന്നത്....

അനധികൃതമായി യു.എസിലേക്ക് കടന്ന ഇന്ത്യക്കാര്‍ പിടിയില്‍

ടെക്‌സസ്: ഒരാഴ്ചയ്ക്കിടെ യു.എസിലേക്ക് അനധികൃതമായി കടന്ന ഇന്ത്യക്കാര്‍ പിടിയില്‍. 42 ഇന്ത്യക്കാരാണ് ന്യൂമെക്‌സിക്കോയിലെ ജയിലില്‍ കഴിയുന്നത്. കഴിഞ്ഞാഴ്ച ഇതേരീതിയില്‍ 52 ഇന്ത്യക്കാരെ യു.എസില്‍ ഒറിഗോണില്‍ പിടികൂടിയിരുന്നു.

സംഭവം അറിഞ്ഞ ഇന്ത്യന്‍ അധികൃതര്‍ യു.എസ് ഇമിഗ്രേഷന്‍ ആന്റ് കസ്റ്റംസ് അധികൃതരുമായി (ഐ.സി.ഇ) ബന്ധപ്പെട്ടിട്ടുണ്ട്. മെക്‌സികോ അതിര്‍ത്തി വഴി അമേരിക്കയിലേക്ക് കടന്ന് ഇന്ത്യക്കാരെയാണ് പിടികൂടിയതെന്ന് ഐ.സി.ഇ വ്യക്തമാക്കി.

പഞ്ചാബില്‍ നിന്നുള്ള സിഖുകാരും ആന്ധ്രയില്‍ നിന്നുള്ള ക്രിസ്ത്യാനികളുമാണ് പിടിയിലായതെന്നും ഇന്ത്യയിലെ മതപരമായ വേട്ടയാടലുകളെ തുടര്‍ന്നാണ് ഇവര്‍ കുടിയേറ്റത്തിന് ശ്രമിച്ചതെന്ന് യു.എസ് ഭരണകര്‍ത്താക്കള്‍ പറഞ്ഞു.

ഒറിഗോണിലും ന്യൂമെസ്‌കിക്കോയിലും തടവിലുള്ള ഇന്ത്യക്കാരെ എംബസി അധികൃതര്‍ സന്ദര്‍ശിക്കുമെന്നും സ്ഥിതി വിലയിരുത്തി വരികയാണെന്നും ഇന്ത്യന്‍ എംബസി വ്യക്തമാക്കി. അതേസമയം പിടിയിലായ ഇന്ത്യക്കാരുടെ കുടുംബങ്ങളെയോ കുട്ടികളെയോ വേര്‍പ്പെടുത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പിടിയിലായവരെല്ലാം ഒറ്റയ്ക്ക് വന്നവരാണെന്നും സഹായിക്ക് വലിയ തുക നല്‍കിയവരാണെന്നും ദേശീയ മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്തു.


Story by
Read More >>