പാര്‍ക്കിങ് ഗ്രൗണ്ടില്‍ ചെറുവിമാനം ഇടിച്ചിറക്കി; അഞ്ചു മരണം

Published On: 6 Aug 2018 4:30 AM GMT
പാര്‍ക്കിങ് ഗ്രൗണ്ടില്‍ ചെറുവിമാനം ഇടിച്ചിറക്കി; അഞ്ചു മരണം

ലോസ്ഏഞ്ചലസ്: ചെറുവിമാനം ഇടിച്ച് അഞ്ചു പേര്‍ മരിച്ചു. യുഎസിലെ സാനന്റാ അനാ സിറ്റിയിലാണ് ഞായറാഴ്ച അപകടമുണ്ടായത്. പറക്കലിനിടെ തകരാറായതിനെ തുടര്‍ന്ന് വിമാനം നഗരത്തിലെ ഷോപ്പിങ് സെന്ററിന്റെ പാര്‍ക്കിങ ഗ്രൗണ്ടിലേക്ക് ഇടിച്ചിറക്കുകയായരുന്നുവെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സാന്‍ഫ്രാന്‍സിസ്‌കോ കമ്പനിയുടേതാണ് സെസ്സനാ 414 വിഭാഗത്തില്‍ പെട്ട ഇരട്ട എഞ്ചിന്‍ വിമാനം. അടിയന്തര സാഹചര്യത്തെ തുടര്‍ന്ന് വിമാനം ഇടിച്ചിറക്കുകയായിരുന്നുവെന്ന്‌ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്റ്ററേഷന്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണവും എഫ്എഎ പ്രഖ്യാപിച്ചു.

Top Stories
Share it
Top