മെക്സിക്കോയില്‍ വിമാനം തകര്‍ന്നു: ‌103 പേര്‍ അത്ഭുതകരമായി രക്ഷപെട്ടു 

Published On: 2018-08-01 11:00:00.0
മെക്സിക്കോയില്‍ വിമാനം തകര്‍ന്നു: ‌103 പേര്‍ അത്ഭുതകരമായി രക്ഷപെട്ടു 

മെക്സിക്കോ: യാത്രാ വിമാനം തകർന്നു വീണ് 103 പേർ അത്ഭുതകരമായി രക്ഷപ്പെട്ടു. 97 യാത്രക്കാരും 6 ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഗുവാഡലുപെ വിക്ടോറിയ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും മെക്‌സിക്കോ സിറ്റിയിലേക്ക് പോയ എയ്‌റോമെക്‌സിക്കോയുടെ 2431 നമ്പര്‍ വിമാനത്തിനാണ് തീപിടിച്ചത്.

ശക്തമായ കാറ്റില്‍പ്പെട്ട് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. വിമാനം പറന്നുയർന്നതിനു പിന്നാലെ 300 മീറ്റർ അകലെ വെച്ച് നിയന്ത്രണം നഷ്ടമായി നിലം പതിച്ചു. തുടർന്ന് ഭാ​ഗികമായി തീ പിടിച്ച വിമാനത്തിൽ നിന്നും യാത്രക്കാർ രക്ഷപ്പെടുകയായിരുന്നു. അപകടം നടന്നയുടനെ തന്നെ അ​ഗ്നിശമന സേനയും സുരക്ഷാ ഉദ്യോ​ഗസ്ഥരും സംഭവ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. യാത്രക്കാരിൽ ചിലർക്ക് പരിക്കേറ്റതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.


Top Stories
Share it
Top