അഫ്ഗാനിസ്ഥാനില്‍ ആറ് ഇന്ത്യന്‍ എഞ്ചിനിയര്‍മാരെ തട്ടികൊണ്ടുപോയി

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ബാഗ്ലാന്‍ പ്രവിശ്യയില്‍ സര്‍ക്കാര്‍ വൈദ്യുത പ്ലാന്റിലെ ജോലിക്കാരായ ആറ് ഇന്ത്യക്കാരെയും ഒരു അഫ്ഗാന്‍ പൗരനെയും അജ്ഞാതര്‍...

അഫ്ഗാനിസ്ഥാനില്‍ ആറ് ഇന്ത്യന്‍ എഞ്ചിനിയര്‍മാരെ തട്ടികൊണ്ടുപോയി

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ബാഗ്ലാന്‍ പ്രവിശ്യയില്‍ സര്‍ക്കാര്‍ വൈദ്യുത പ്ലാന്റിലെ ജോലിക്കാരായ ആറ് ഇന്ത്യക്കാരെയും ഒരു അഫ്ഗാന്‍ പൗരനെയും അജ്ഞാതര്‍ തട്ടികൊണ്ടുപോയി. മിനി ബസില്‍ ജോലി സ്ഥലത്തേക്ക് പോകുമ്പോഴായിരുന്നു സംഭവം. കാബൂളിലെ ഇന്ത്യന്‍ എംബസി അധികൃതര്‍ സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്.

ജോലി സ്ഥലത്തേക്ക് പോകുന്ന വഴി തോക്കുധാരി ബസ് തടഞ്ഞ് തട്ടികൊണ്ടു പോവുകയായിരുന്നു. ഡാ അഫ്ഗാനിസ്ഥാന്‍ ബ്രെസ്‌ന ഷെര്‍കാട്ട് കമ്പനിയിലെ ജോലിക്കാരാണ് ഇവരെന്നും എഞ്ചിനിയര്‍മാരെ കണ്ടെത്താന്‍ ശ്രമം ആരംഭിച്ചെന്നും അധികൃതര്‍ പറഞ്ഞു. സംഭവത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.


Story by
Next Story
Read More >>