അഫ്ഗാനിസ്ഥാന്‍ ആഭ്യന്തമന്ത്രാലയത്തിന് സമീപം ഇരട്ട കാര്‍ ബോംബാക്രമണം

Published On: 30 May 2018 9:30 AM GMT
അഫ്ഗാനിസ്ഥാന്‍ ആഭ്യന്തമന്ത്രാലയത്തിന് സമീപം ഇരട്ട കാര്‍ ബോംബാക്രമണം

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ ആഭ്യന്തര മന്ത്രാലയത്തിന് സമീപം ഇരട്ട കാര്‍ ബോംബ് സ്‌ഫോടനം. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സുരക്ഷാ സൈന്യത്തിനു നേരെ ഭീകരവാദികള്‍ വെടിയുതിര്‍ത്തതായി പോലീസ് കേന്ദ്രങ്ങള്‍ അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

മന്ത്രാലയത്തിന്റെ സമീപ പ്രദേശത്ത് രണ്ട് ഉഗ്ര സ്‌ഫോടനങ്ങള്‍ ഉണ്ടായതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. 24മണിക്കൂര്‍ സുരക്ഷാ സൈന്യം കാവല്‍ നില്‍ക്കുന്ന മേഖലയാണ് ആക്രമിക്കപ്പെട്ടത്. ഈ വര്‍ഷം കാബൂളില്‍ നടന്ന നിരവധി ഭീകരാക്രമണങ്ങളില്‍ നൂറു കണക്കിന് ആളുകള്‍ക്കാണ് ജീവന്‍ നഷ്ടമായത്.

Top Stories
Share it
Top