തിരിച്ചടിക്ക് ശേഷം തെറ്റ് സമ്മതിച്ച് ട്രംപ്

Published On: 18 July 2018 5:45 AM GMT
തിരിച്ചടിക്ക് ശേഷം തെറ്റ് സമ്മതിച്ച് ട്രംപ്

വെബ്ഡസ്‌ക്: 2016 -ലെ യുഎസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ റഷ്യ ഇടപ്പെട്ടുവെന്ന യുഎസ് രഹസ്യാന്വേഷണ റിപ്പോര്‍ട്ടിനെ വിമര്‍ശിക്കുകയും റഷ്യന്‍ പ്രസിഡണ്ടിനെ ന്യായീകരിച്ചതും ഉച്ചാരണപിശകാണെന്ന് യുഎസ് പ്രസിഡണ്ട് ഡൊണള്‍ഡ് ട്രംപ്. യുഎസ് മാധ്യമങ്ങളുടെ യുഎസില്‍ ഉയര്‍ന്ന രൂക്ഷ വിമര്‍ശനത്തെതുടര്‍ന്നാണ് ട്രംപ് തെറ്റ് സമ്മതിച്ചത്.

പുടിനെ ന്യായീകരിച്ച സംഭവത്തെ റിപ്പബ്‌ളിക്കന്‍ പാര്‍ട്ടിയും ഡെമോക്രാറ്റുകളും ഒരുമിച്ച് അപലപിച്ചതും ട്രംപിന് മേല്‍ വലിയ സമ്മര്‍ദ്ദം സൃഷ്ടിച്ചു. പുടിന്‍-ട്രംപ് സംയുക്ത വാര്‍ത്താസമ്മേളനം ലജ്ജാകരമെന്ന് ഇരുപാര്‍ട്ടികളും അതിനു പുറമെ രഹസ്യാന്വേഷണ സമുഹവും പ്രതികരിച്ചു. ഹെലിന്‍സ്‌കിയിലെ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ തനിക്ക് വേണ്ടത്ര വ്യക്തതയുണ്ടായില്ലെന്ന്് അദ്ദേഹം വൈറ്റ് ഹൗസില്‍ പറഞ്ഞു.

'' ഞാന്‍ 'വുഡ്‌നോട്ട്' എന്നു പറയേണ്ടിടത്ത് 'വുഡ്' എന്നു പറഞ്ഞുപോയി. ''അതിന്റെ പിറകില്‍ എന്തുകൊണ്ട് റഷ്യ ആയിരിക്കില്ലെന്ന് ചിന്തിക്കുന്നതില്‍ എനിക്ക് യുക്തിയൊന്നുമില്ലെന്നാണ് ഞാന്‍ ഉദ്ദേശിച്ചത്'' ട്രംപ് വിശദീകരിച്ചു.

Top Stories
Share it
Top