ഈ വര്‍ഷത്തെ വേള്‍ഡ് പ്രസ് ഫോട്ടോ അവാര്‍ഡ് ഈ ചിത്രത്തിനാണ്

Published On: 2018-04-13 14:30:00.0
ഈ വര്‍ഷത്തെ വേള്‍ഡ് പ്രസ് ഫോട്ടോ അവാര്‍ഡ് ഈ ചിത്രത്തിനാണ്

വേള്‍ഡ് പ്രസ് ഫോട്ടോ അവാര്‍ഡ് പ്രഖ്യാപിച്ചു. 2018ലെ അവാര്‍ഡ് എഎഫ്പിയുടെ ഫോട്ടോഗ്രാഫറായ റൊണാള്‍ഡൊ ഷെമിറ്റിനാണ്. വെനസ്വല പ്രസിഡണ്ട് നിക്കോളാസ് മഡുറോക്കെതിരെ നടന്ന പ്രക്ഷോഭത്തിനിടെ എടുത്ത ചിത്രത്തിനായിരുന്നു പുരസക്കാരം. ശരീരത്തില്‍ തീ പടരുമ്പോഴും മുന്നോട്ടാഞ്ഞു കുതിക്കുന്ന പ്രക്ഷോഭകാരിയുടെ ചിത്രമാണ് അവാര്‍ഡിനര്‍ഹമായത്.

വിക്ടര്‍ സലാസര്‍ എന്ന പ്രക്ഷോഭകാരിയുടെ ശരീരത്തിലാണ് തീ പിടിച്ചത്. പൊലീസ് ബൈക്ക് തകര്‍ക്കുന്നതിനിടെ തീ ശരീരത്തിലേക്ക് പടരുകയായിരുന്നു.

മെയ് 2017ലാണ് സംഭവം നടന്നത്. ശരീരത്തിലേക്ക് തീ പടര്‍ന്നെങ്കിലും മറച്ചതിനെ തുടര്‍ന്ന് മുഖത്തേക്ക് തീ പടര്‍ന്നിരുന്നില്ല.

Top Stories
Share it
Top