ഡ്രോണുകളുടെ ഇടപാടില്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കി അമേരിക്ക

വാഷിംങ്ടണ്‍: സഖ്യ രാജ്യങ്ങള്‍ക്ക് അത്യാധുനിക ഡ്രോണുകള്‍ വില്‍ക്കുന്നതിലുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ അമേരിക്ക നീക്കി. ഇത് സംബന്ധിച്ച ബില്ലില്‍...

ഡ്രോണുകളുടെ ഇടപാടില്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കി അമേരിക്ക

വാഷിംങ്ടണ്‍: സഖ്യ രാജ്യങ്ങള്‍ക്ക് അത്യാധുനിക ഡ്രോണുകള്‍ വില്‍ക്കുന്നതിലുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ അമേരിക്ക നീക്കി. ഇത് സംബന്ധിച്ച ബില്ലില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവച്ചു. അമേരിക്കയുടെ ആയുധ വ്യാപാരവും തൊഴിലും വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കം.

ഇതോടെ അമേരിക്കന്‍ ആയുധ കമ്പനികള്‍ക്ക് അമേരിക്കയുമായി സഖ്യമുള്ള രാജ്യങ്ങള്‍ക്ക് നേരിട്ട് ഡ്രോണുകളുടെ വ്യാപാരം നടത്താന്‍ സാധിക്കും. പുതിയ നയത്തോടെ ആയുധ ശക്തി വര്‍ദ്ധിപ്പിച്ച് സഖ്യ കക്ഷികളെ ശക്തരാക്കുന്നത് ട്രംപിന്റെ സമാധാനത്തോടുള്ള പ്രതിബദ്ധതയെയാണ് കാണിക്കുന്നതെന്ന് അമേരിക്കന്‍ രാഷ്ട്രീയ സൈനിക വകുപ്പ് പ്രിന്‍സിപ്പള്‍ ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി തിന കൈദനോ പറഞ്ഞു.

പുതിയ നയം അമേരിക്കയുടെ പ്രധാന പ്രതിരോധ വ്യാപാര പങ്കാളിയായ ഇന്ത്യയ്ക്കാണ് കൂടുതല്‍ നേട്ടമാവുക. പാക്കിസ്ഥാന്‍, ചൈനാ അതിര്‍ത്തികളിലെ നിരീക്ഷണത്തിനായി ഇന്ത്യ ഇസ്രേയല്‍, അമേരിക്കഎന്നിവിടങ്ങളില്‍ നിന്നുമായി കൂടുതല്‍ നിരീക്ഷണ ഡ്രോണുകള്‍ വാങ്ങാനുള്ള നീക്കത്തിലാണ്.

Story by
Read More >>