അമേരിക്കയില്‍ മാധ്യമസ്ഥാപനത്തില്‍ വെടിവെപ്പ്: അഞ്ച് പേര്‍ കൊല്ലപ്പെട്ടു

Published On: 2018-06-29 03:00:00.0
അമേരിക്കയില്‍ മാധ്യമസ്ഥാപനത്തില്‍ വെടിവെപ്പ്: അഞ്ച് പേര്‍ കൊല്ലപ്പെട്ടു

മെരിലാന്‍ഡ്: അമേരിക്കയിലെ പ്രാദേശിക മാധ്യമസ്ഥാപനത്തില്‍ വെടിവെപ്പ്. അഞ്ച് പേര്‍ കൊല്ലപ്പെട്ടതായി വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. അക്രമിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പ്രാദേശിക സമയം വൈകീട്ട് 3.30നായിരുന്നു സംഭവം. അമേരിക്കയിലെ പ്രാദേശിക പത്രമായ കാപിറ്റല്‍ ഗസറ്റയുടെ ഹെഡ്കോര്‍ട്ടേഴ്സിലാണ് വെടിവെപ്പ് നടന്നത്.

തോക്കുമായി സ്ഥാപനത്തിലേക്ക് അതിക്രമിച്ച് കയറിയ ആള്‍ ജീവനക്കാര്‍ക്ക് നേരേ വെടിയുതിര്‍ക്കുകയായിരുന്നു. ഇയാളെപ്പറ്റിയുള്ള വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.ന്യൂസ് റൂമിലേക്കു കയറിയ അക്രമി ചുറ്റിലേക്കും വെടിയുതിര്‍ക്കുകയായിരുന്നു. ഓഫീസിന്റെ ചില്ലുവാതില്‍ തകര്‍ത്തതിനു ശേഷമായിരുന്നു അകത്തേക്കു വെടിവെച്ചത്. ഷോട്ട് ഗണ്‍ ഉപയോഗിച്ച് രണ്ട് റൗണ്ട് നിറയൊഴിച്ചുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

Top Stories
Share it
Top