മുസ്ലിംകള്‍ക്ക് യാത്രാവിലക്ക്: യുഎസില്‍ കടുത്ത പ്രതിഷേധം

Published On: 2018-06-27 05:30:00.0
മുസ്ലിംകള്‍ക്ക് യാത്രാവിലക്ക്: യുഎസില്‍ കടുത്ത പ്രതിഷേധം

വേള്‍ഡ് ഡസ്‌ക്: അഞ്ചു മുസ്ലീം രാജ്യങ്ങളില്‍ നിന്നുളളവരെ യുഎസിലേക്ക് വിലക്കിയുളള കോടതിവിധിക്കെതിരെ കടുത്ത പ്രതിഷേധം ഉയരുന്നതായി റിപ്പോര്‍ട്ട്. ഇറാന്‍, ലിബിയ, സൊമാലിയ, സിറിയ, യമന്‍ എന്നീ മുസ്ലിം രാജ്യങ്ങളില്‍ നിന്നുളളവര്‍ക്ക് യുഎസിലേക്കുളള യാത്ര വിലക്കുന്ന ട്രംപിന്റെ ഉത്തരവ് കഴിഞ്ഞ ദിവസമാണ് സുപ്രീം കോടതി ശരിവെച്ചത്.

വിധി നിരവധി കുടുംബങ്ങളെ നേരിട്ട് ബാധിക്കുമെന്ന വാദം ഉയര്‍ത്തി കഴിഞ്ഞ ദിവസം കോടതിക്കുമുമ്പില്‍ പ്രതിഷേധപ്രകടനം നടത്തി. ''നിരോധനം വേണ്ട, മതില്‍ വേണ്ട'' എന്ന മുദ്രവാക്യം ഉയര്‍ത്തിയാണ് പ്രകടനം അരേങ്ങറിയത്. 2017 ജനവരിയില്‍ ട്രംപ് അധികാരത്തിലെത്തിയ ഉടനെയാണ് യാത്രാവിലക്ക് ഏര്‍പ്പെടുത്താന്‍ ഉത്തരവിട്ടത്. ഉത്തരവ് ആദ്യം കോടതി അംഗീകരിച്ചില്ലെങ്കിലും കഴിഞ്ഞ ദിവസം സുപ്രീം കോടതി യാത്രവിലക്ക് അംഗീകരിക്കുകയായിരുന്നു.


Top Stories
Share it
Top