യു.എസ് അഭയാര്‍ത്ഥി-കുടിയേറ്റ നയം: ട്രംപിനെതിരെ കടുത്ത പ്രതിഷേധം

വേള്‍ഡ് ഡസ്‌ക്: യു.എസ് -മെക്‌സിക്കോ അതിര്‍ത്തിയില്‍ നിന്നും അഭയാര്‍ത്ഥി-കുടിയേറ്റക്കാരുടെ കുട്ടികളെ അവരില്‍ നിന്നും അടര്‍ത്തി മാറ്റാനുളള ട്രംപിന്റെ...

യു.എസ് അഭയാര്‍ത്ഥി-കുടിയേറ്റ നയം: ട്രംപിനെതിരെ കടുത്ത പ്രതിഷേധം

വേള്‍ഡ് ഡസ്‌ക്: യു.എസ് -മെക്‌സിക്കോ അതിര്‍ത്തിയില്‍ നിന്നും അഭയാര്‍ത്ഥി-കുടിയേറ്റക്കാരുടെ കുട്ടികളെ അവരില്‍ നിന്നും അടര്‍ത്തി മാറ്റാനുളള ട്രംപിന്റെ നയത്തിനെതിരെ യു.എസില്‍ പ്രതിഷേധം ശക്തമാകുന്നു. ''കുടുംബാംഗങ്ങള്‍ ഒരുമിച്ച്'' എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് പ്രതിഷേധം. ന്യൂജയ്‌സി, ടെക്‌സാസ് എന്നീ സംസ്ഥാനങ്ങളില്‍ കുട്ടികളെ പാര്‍പ്പിച്ച തടങ്കല്‍ കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ ഞായറാഴ്ച്ച ആയിരക്കണക്കിനാളുകളാണ് പ്രതിഷേധ പരിപാടികള്‍ക്കായെത്തിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മതിയായ രേഖകളില്ലാതെ യു.എസ് തെക്കെ അതിര്‍ത്തി കടന്നെത്തുന്നവരോട് ഒരു കാരുണ്യവും കാണിക്കില്ലെന്ന് കഴിഞ്ഞ മാസം അറ്റോണി ജനറല്‍ ജെഫ് സെഷന്‍സ് പ്രഖ്യാപിച്ചിരുന്നു. പിടിക്കപ്പെട്ട കുടിയേറ്റക്കാരില്‍ നിന്നും കുട്ടികളെ അടര്‍ത്തിമാറ്റുകയെന്ന നയത്തിന്റെ ഭാഗമായിരുന്നു ഈ പ്രഖ്യാപനം.

നിലവില്‍ 1,940 രക്ഷിതാക്കളില്‍ നിന്നും 1,995 കുട്ടികളെ വേര്‍പ്പെടുത്തിയതായി അഭ്യന്തര സുരക്ഷാവകുപ്പ് വെളിപ്പെടുത്തി. മതിയായ രേഖകളില്ലാതെ പ്രവേശിച്ച ഇവരില്‍ നിന്നും ഏപ്രില്‍ 19 നും മെയ് 19 നിടയിലാണ് ഇത്രയും കുട്ടികളെ രക്ഷിതാക്കളില്‍ നിന്നും വേര്‍പ്പെടുത്തിയത്.

കുഞ്ഞുങ്ങളെ അവരുടെ രക്ഷാകര്‍ത്താക്കളില്‍ നിന്നും വേര്‍പ്പെടുത്തുന്ന ഈ നയത്തിനെതിരെ പ്രതിഷേധം ശക്തമായത് ഫാദേഴസ് ദിനത്തിലായിരുന്നു.

Story by
Read More >>