ഭീകരവിരുദ്ധപോരാട്ടത്തില്‍ ഇന്ത്യക്കൊപ്പം: ട്രംപ്

ഭീകരാക്രമണം ആസുത്രണം ചെയ്തവരെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 5 ദശലക്ഷം ഡോളര്‍ സമ്മാനതുക കഴിഞ്ഞ ദിവസം യു.എസ് പ്രഖ്യാപിച്ചിരുന്നു. പ്രതികളെ കണ്ടെത്തുന്നതില്‍ പാക് സര്‍ക്കാര്‍ സത്വര നടപടി സ്വീകരിക്കണമെന്നും യു.എസ് വിദേശകാര്യ മന്ത്രി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

ഭീകരവിരുദ്ധപോരാട്ടത്തില്‍ ഇന്ത്യക്കൊപ്പം: ട്രംപ്

ന്യുഡല്‍ഹി: ഭീകരതക്കെതിരായ പോരാട്ടത്തില്‍ യു.എസ് പ്രസിഡണ്ട് ഡൊണള്‍ഡ് ട്രംപ് ഇന്ത്യക്ക് പിന്തുണ അറിയിച്ചു. മുംബൈ ഭീകരാക്രമണത്തിന്റെ പത്താം വാര്‍ഷിക വേളയിലാണ് ട്രംപ് പിന്തുണ വാഗ്ദാനം നല്‍കിയത്. ഭീകരതക്കെതിരായ പോരാട്ടത്തില്‍ യു.എസ് ഇന്ത്യന്‍ ജനതക്കൊപ്പമാണെന്ന് അദ്ദേഹം ട്വീറ്റില്‍ കുറിക്കുകയായിരുന്നു.

''മുംബൈ ഭീകരാക്രമണത്തിന്റെ പത്താംവാര്‍ഷികത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ജനതയുടെ നീതിക്കുവേണ്ടിയുളള തേട്ടത്തില്‍ യു.എസ് പിന്തുണ നല്‍കുന്നു. 166 നിരപരാധികളാണ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇതില്‍ ആറ് പേര്‍ യു.എസ് പൗരന്മാരാണ്. ഭീകരത വിജയത്തിന്റെ അരികിലെത്തിയാലും അതിനെ വിജയിക്കാന്‍ നമ്മള്‍ അനുവദിക്കില്ല.'' ചൊവ്വാഴ്ച രാവിലെ ട്രംപ് ട്വീറ്റ് ചെയ്തു.

Read More >>