തൊഴിലിടങ്ങളിലെ ലൈംഗികാക്രമണം; ആസ്ട്രേലിയയില്‍ രാജ്യവ്യാപകമായി അന്വേഷണം. 

കാന്‍ബെറ: തൊഴിലിടങ്ങളിലെ ലൈംഗികാക്രമങ്ങള്‍ക്കെതിരെ ആസ്ട്രേലിയ രാജ്യാന്തരതലത്തില്‍ അന്വേഷണം നടത്തുന്നു. ലൈംഗിക അരാജകത്വങ്ങള്‍ക്കും വിവേചനത്തിനുമെതിരെ...

തൊഴിലിടങ്ങളിലെ ലൈംഗികാക്രമണം; ആസ്ട്രേലിയയില്‍ രാജ്യവ്യാപകമായി അന്വേഷണം. 

കാന്‍ബെറ: തൊഴിലിടങ്ങളിലെ ലൈംഗികാക്രമങ്ങള്‍ക്കെതിരെ ആസ്ട്രേലിയ രാജ്യാന്തരതലത്തില്‍ അന്വേഷണം നടത്തുന്നു. ലൈംഗിക അരാജകത്വങ്ങള്‍ക്കും വിവേചനത്തിനുമെതിരെ ആഗോളവ്യാപകമായി നടന്ന മീറ്റൂ മൂവ്മെന്റിനെ തുടര്‍ന്നാണ് അന്വേഷണം നടത്തുന്നതെന്ന് കമ്മീഷണര്‍ കേറ്റ് ജെന്‍കിന്‍സ് പറഞ്ഞു.

12 മാസത്തെ സമയമാണ് അന്വേഷണത്തിന് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത്തരം അക്രമപരമ്പരകള്‍ ആവര്‍ത്തിക്കാതിരിക്കാനും ജോലിസ്ഥലങ്ങളിലെ മോശം പെരുമറ്റം തുടച്ചുനീക്കാനും പുതിയ ക്രിമിനല്‍ നിയമങ്ങള്‍ രൂപീകരിക്കും. മീ റ്റൂ മൂവ്മെന്റിലൂടെ നിരവധി പേര്‍ അവര്‍ നേരിട്ട ലൈംഗിക അരാജകത്വങ്ങല്‍ വെളിപ്പെടുത്തി. അവയില്‍ ഭൂരിഭാഗവും ജോലിസ്ഥലങ്ങളില്‍ നിന്നാണെന്നത് കൊണ്ടാണ് അവിടങ്ങള്‍ കേന്ദ്രീകരിച്ച് ആഗോളതലത്തില്‍ അന്വേഷണം നടത്തുന്നതെന്ന് അവര്‍ പറഞ്ഞു.

ഓസ്ട്രേലിയന്‍ തൊഴിലിടങ്ങലിലെ നിരന്തരവും വ്യാപകവുമായ പ്രശ്നം എന്നാണ് ആസ്ട്രേലിയന്‍ മനുഷ്യാവകാശ കമ്മീഷന്‍ ലൈംഗിക പീഡനത്തെകുറിച്ച് പരാമര്‍ശിക്കുന്നത്. 15 വയസിന് മുകളിലുള്ള രാജ്യത്തെ എല്ലാ പൗരന്മാരും ജോലിസ്ഥലങ്ങളില്‍ ലൈംഗിക പീഡനത്തിന് ഇരകളായിട്ടുണ്ടാകും. അധിക തൊഴിലിടങ്ങളിലും പെരുമാറ്റചട്ടവും പീഡനനിരോധന സെല്ലുകളും പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും അവയൊന്നും തൊഴിലിടങ്ങളിലെ അവസ്ഥക്ക് മാറ്റം വരുത്തുന്നില്ലെന്നും അവര്‍ പറഞ്ഞു.

Read More >>