മെൽബണിലെ കൊലപാതകം: തെളിവായത് സോഫിയയുടെ ഡയറിക്കുറിപ്പുകള്‍

Published On: 23 Jun 2018 4:30 AM GMT
മെൽബണിലെ കൊലപാതകം: തെളിവായത് സോഫിയയുടെ ഡയറിക്കുറിപ്പുകള്‍

മെൽബൺ: ഒാസ്ട്രേലിയയില്‍ ഭര്‍ത്താവിന് വിഷം കൊടുത്തുകൊന്ന സംഭവത്തില്‍ ഭാര്യ സോഫിയയെയും കാമുകന്‍ അരുണ്‍ കമലാസനനേയും കുടുക്കിയതില്‍ നിര്‍ണായകമായത് സോഫിയുടെ ഡയറിക്കുറിപ്പുകള്‍.

2015 ഒക്‌റ്റോബറിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ദീര്‍ഘകാലമായി അരുണുമായി സോഫിയക്കുണ്ടായിരുന്ന ബന്ധമാണ് ഭര്‍ത്താവ് സാം അബ്രഹാമിന്റെ കൊലപാതകത്തില്‍ കലാശിച്ചത്. വളരെയധികം ആസൂത്രണത്തോടെയാണ് ഇരുവരും ചേര്‍ന്ന് സാമിനെ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തിയ മെല്‍ബണ്‍ കോടതി 22 വര്‍ഷത്തെ തടവാണ് സോഫിയക്ക് വിധിച്ചത്. അരുണ്‍ കമലാസനന് 27 വര്‍ഷത്തെ തടവുശിക്ഷയും വിധിച്ചിട്ടുണ്ട്. അരുണിന്റെ സഹായത്തോടെ സോഫിയ ഓറഞ്ച് ജ്യൂസില്‍ സൈനഡ് കലര്‍ത്തി നല്‍കി സാമിനെ കൊലപ്പെടുത്തുകയായിരുന്നു.

35 വയസുകാരൻ സാമിനെ മെല്‍ബണിലെ വസതിയില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് ഓസ്‌ട്രേലിയന്‍ അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. കൊലപാതശേഷം ഹൃദയസംബന്ധമായ രോഗം മൂലമാണ് സാം മരണപ്പെട്ടതെന്ന് എല്ലാവരെയും ഇരുവരും ചേര്‍ന്ന വിശ്വസിപ്പ്ക്കാന്‍ സ്രമിച്ചുവെങ്കിലും പോസ്റ്റുമോട്ടം റിപ്പോര്‍ട്ടില്‍ മരണകാരണം സൈനഡ് ആണെന്ന് കണ്ടെത്തിയതോടെ പൊലീസിന്റെ സംശയനിഴലിലായിരുന്നു സോഫിയ. സംഭവശേഷം സോഫിയയുടെയും അരുണിന്റെയും ഓരോ ചലനങ്ങളും പൊലീസിൻെറ നിരീക്ഷണത്തിലായിരുന്നു. ഇതിനിടെ സോഫിയയുടെ ഒരു ഡയറി പൊലീസ്കണ്ടെത്തുകയായിരുന്നു. സോഫിയക്ക് അരുണിനോടുള്ള പ്രണയത്തിലേക്കും അതിൻെറ ആഴലും പൊലീസിന് മനസിലാക്കാൻ സാധിച്ചത് ഇതിലൂടെയാണ്. ചിലപ്പോൾ കാവ്യാത്മകമായും മറ്റുചിലപ്പോൾ അലസമായും കുറിച്ചിരുന്ന വാക്കുകളിലാണു പൊലീസ് സോഫിയയും അരുണും തമ്മിലുണ്ടായിരുന്ന പ്രണയം വായിച്ചെടുത്തത്. കേസ് തെളിയിക്കുന്നതിൽ നിർണായകമായതും ഈ ഡയറിക്കുറിപ്പുകളാണ്.

വളരെയധികം ആസൂത്രണത്തോടെ നടത്തിയ കൊലപാതകമാണിതെന്ന് വിധി പ്രഖ്യാപനവേളയിൽ ജസ്റ്റിസ് പോൾ കോഹ്ലാൻ പറ‍ഞ്ഞു.

ഓസ്ട്രേലിയൻ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ച സോഫിയയുടെ ഡയറിക്കുറിപ്പിൽ ചില വരികൾ ഇങ്ങനെ

ഫെബ്രുവരി 2, 2013: ഞാൻ നിനക്കുവേണ്ടി കാത്തിരിക്കുകയാണ്
ഫെബ്രുവരി 8: എനിക്കു നിന്റെ കൈകളിൽ ഉറങ്ങണം. എനിക്കു നിന്റേതാകണം. പക്ഷേ, നീ എന്റേതല്ലല്ലോ..
ഫെബ്രുവരി 17: നിന്നെ ഒരുപാടു മിസ് ചെയ്യുന്നു. എന്നെ ചേർത്തുപിടിക്കുമോ? നിനക്കുവേണ്ടിയാണു ഞാൻ കാത്തിരിക്കുന്നത്.
മാർച്ച് 8: എന്താണു ഞാനിങ്ങനെയായത്? എന്താണ് എന്റെ ഹൃദയം കല്ലുപോലെയായത്? എന്തുകൊണ്ടാണു ഞാനിത്ര ക്രൂരയായത്? ഇങ്ങനെ കൗശലക്കാരിയായത്? നീയാണെന്നെക്കൊണ്ട് ഇതൊക്കെ ചെയ്യിച്ചത്. നീയാണെന്നെ ഇത്ര ചീത്തയാക്കിയത്.
ഏപ്രിൽ 12: നിന്റേതാകാൻ കഴിഞ്ഞാൽ ഞാൻ അഭിമാനിക്കും. നീ കൂടെയുണ്ടെങ്കിൽ, ഉയരങ്ങൾ കീഴടക്കാൻ എനിക്കുകഴിയും.
ജൂലൈ 18: നമ്മൾ ചെയ്യാൻ പോകുന്നതിനു നല്ല പ്ലാനിങ് വേണം. പ്ലാനിങ് ഇല്ലാത്ത ആശയം വെറും സ്വപ്നം മാത്രമാണ്

Top Stories
Share it
Top