നേപ്പാളില്‍ വിമാനാപകടം: 50 പേര്‍ മരിച്ചതായി സംശയം

കാഠ്മണ്ഡു: നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവിലെ ത്രിബുവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ യാത്രാവിമാനത്തിന് തീപിടിച്ചു....

നേപ്പാളില്‍ വിമാനാപകടം: 50 പേര്‍ മരിച്ചതായി സംശയം

കാഠ്മണ്ഡു: നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവിലെ ത്രിബുവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ യാത്രാവിമാനത്തിന് തീപിടിച്ചു. വിമാനത്തിലുണ്ടായിരുന്ന 50ഓളം പേര്‍ മരിച്ചതായി സംശയിക്കുന്നു. ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്‍ നിന്നും വരികയായിരുന്ന യുഎസ്-ബംഗ്ലാ വിമാനത്തിനാണ് തീപിടിച്ചത്. 67 യാത്രക്കാരും നാലു ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഏതാനും പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. എത്ര പേര്‍ മരിച്ചുവെന്ന ഇപ്പോള്‍ പറയാനാവില്ലെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. തീയണയ്ക്കാന്‍ സാധിച്ചതായും വ്യക്തമാകുന്നു.


Story by
Read More >>