പാകിസ്താനില്‍ പോളിങിനിടെ സ്‌ഫോടനം;31 പേര്‍ കൊല്ലപ്പെട്ടു

Published On: 2018-07-25 06:15:00.0
പാകിസ്താനില്‍ പോളിങിനിടെ സ്‌ഫോടനം;31 പേര്‍ കൊല്ലപ്പെട്ടു

വെബ്ഡസ്‌ക്: പാക് പൊതുതെരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ സ്‌ഫോടനം. ബലൂചിലെ ക്വറ്റയിലാണ് സ്‌ഫോടനമുണ്ടായത്. 31 പേര്‍ കൊല്ലപ്പെട്ടു,
28 പേര്‍ക്ക് ഗുരുതരമായ പരിക്കേറ്റു.

എട്ടുപേര്‍ അതീവ ഗുരുതരാവസ്ഥയിലാണ്. ചാവേര്‍ ആക്രമണം നടന്നത്. സ്‌ഫോടനം ഉണ്ടായ ഉടനെ പൊലീസ് സ്ഥലത്തെത്തിയതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ''ബോംബ് ശരീരത്തില്‍ ഘടിപ്പിച്ചയാള്‍ പോളിങ് ബുത്തിലേക്ക് പ്രവേശിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു.'' പൊലീസിനെ ഉദ്ധരിച്ച് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.

എന്‍എ 260 മണ്ഡലത്തിലെ സ്‌കുളിനരികെയാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ പോളിങ് ബുത്ത് ഓഫീസര്‍ക്ക് ഗുരുതര പരിക്കേറ്റു. സ്‌ഫോടനത്തെ തുടര്‍ന്ന് പൊലീസ് സ്‌കൂള്‍ പൂട്ടി.

Top Stories
Share it
Top