നേപ്പാളില്‍ നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യാനിരിക്കുന്ന ജല വൈദ്യുത പദ്ധതി പ്രദേശത്ത് സ്‌ഫോടനം

കാഠ്മണ്ഡു: കിഴക്കന്‍ നേപ്പാളില്‍ ഇന്ത്യയുടെ സഹകരണത്തോടെ നിര്‍മ്മിക്കുന്ന ജലവൈദ്യുത പദ്ധതിയുടെ ഓഫീസില്‍ സ്‌ഫോടനം. സ്‌ഫോടനത്തില്‍ ആര്‍ക്കും പരിക്കില്ല....

നേപ്പാളില്‍ നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യാനിരിക്കുന്ന ജല വൈദ്യുത പദ്ധതി പ്രദേശത്ത് സ്‌ഫോടനം

കാഠ്മണ്ഡു: കിഴക്കന്‍ നേപ്പാളില്‍ ഇന്ത്യയുടെ സഹകരണത്തോടെ നിര്‍മ്മിക്കുന്ന ജലവൈദ്യുത പദ്ധതിയുടെ ഓഫീസില്‍ സ്‌ഫോടനം. സ്‌ഫോടനത്തില്‍ ആര്‍ക്കും പരിക്കില്ല. കെട്ടിടത്തിന്റെ ചുറ്റുമതിലിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

900 മെഗാവാട്ട് ശേഷിയുള്ള അരുണ്‍ 3 ജലവൈദ്യുത പദ്ധതിയുടെ തുംലിങ്ടര്‍ മേഖലയിലെ ഓഫീസിലാണ് സ്‌ഫോടനം നടന്നതെന്ന് സങ്കുവാസ്ഭവ ജില്ലാ കലക്ടര്‍ അറിയിച്ചു.

മെയ് 11 ന് ആരംഭിക്കുന്ന മോദിയുടെ നേപ്പാള്‍ സന്ദര്‍ശനത്തില്‍ പദ്ധതിയുടെ തറക്കല്ലിടല്‍ ചടങ്ങ് നടത്താനിരിക്കെയാണ് സ്‌ഫോടനം. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

സര്‍ക്കാര്‍ ഏജന്‍സിയായ സതുല്‍ജ് ജല്‍ വൈദ്യുത് നിഗ മാണ് അരുണ്‍ 3ന്റെ പ്രവര്‍ത്തന കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. 2014 നവമ്പറില്‍ കരാറൊപ്പിട്ട പദ്ധതി 2020 ഓടെ പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Story by
Read More >>