ജസ്റ്റിസ് ബ്രറ്റ് എം കാവനയെ യുഎസ് സുപ്രീം കോടതി ജസ്റ്റിസായി ഉയര്‍ത്തി

Published On: 10 July 2018 5:00 AM GMT
ജസ്റ്റിസ് ബ്രറ്റ് എം കാവനയെ യുഎസ് സുപ്രീം കോടതി ജസ്റ്റിസായി ഉയര്‍ത്തി

വെബ്ഡസ്‌ക്: ഫെഡറല്‍ ജസ്റ്റിസ് ബ്രട്ട് എം കാവനയെ യുഎസ് സുപ്രീം കോടതി ജസ്റ്റിസ് ആയി പ്രസിഡണ്ട് ഡൊണള്‍ഡ് ട്രംപ് നിയമിച്ചു. ജസ്റ്റിസ് ആന്തണി എം കെന്നഡിയുടെ പിന്‍ഗാമിയായി ട്രംപ് നിയമിച്ചത് കടുത്ത യാഥാസ്ഥിതികനും റിപബ്ലിക്കന്‍ പാര്‍ട്ടിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളുമാണ് ബ്രട്ട്. ഇദ്ദേഹത്തെ സുപ്രീം കോടതി ജഡ്ജിയായി ഉയര്‍ത്തിയത് ഭാവിയില്‍ നിയമരംഗത്ത് പക്ഷപാതമുണ്ടാക്കുമെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

53 കാരന്‍ ബ്രട്ട് വാഷിങ്ട്ടണിലാണ് താമസിക്കുന്നത്. ഫെഡറല്‍ ബഞ്ചിലേക്ക് പോകുന്നതിനു മുമ്പ് വൈററ് ഹൗസില്‍ ജോര്‍ജ് ബുഷിനൊപ്പം പ്രവര്‍ത്തിച്ചിരുന്നു. 1990 കളില്‍ കെന്നഡിയുടെ ക്ലറിക്കായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇദ്ദേഹത്തെ ട്രംപ്് കഴിഞ്ഞ വര്‍ഷം സുപ്രീം കോടതിയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യുകയായിരുന്നു.

Top Stories
Share it
Top