കഞ്ചാവിനു കാനഡയുടെ പച്ചക്കൊടി; മൂന്ന് മാസത്തിനുള്ളില്‍  കടകളില്‍ കിട്ടും 

Published On: 2018-06-08 07:15:00.0
കഞ്ചാവിനു കാനഡയുടെ പച്ചക്കൊടി; മൂന്ന് മാസത്തിനുള്ളില്‍  കടകളില്‍ കിട്ടും 

ഒട്ടാവ: കഞ്ചാവ് നിയമ വിധേയമാക്കാനൊരുങ്ങി കാനഡ. വിനോദ ആവശ്യങ്ങള്‍ക്കുക്ക് കഞ്ചാവുപയോഗിക്കാന്‍ ആവശ്യപ്പെട്ട് വ്യാഴാഴ്ച സെനറ്റില്‍ സമര്‍പ്പിച്ച ബില്ലിന് 30നെതിരെ 50 വോട്ടിന്റെ പിന്തുണ ലഭിച്ചു. ആറുമാസത്തെ പഠനത്തിനു ശേഷമാണ് ബില്‍ സെനറ്റിനു മുന്നില്‍ അവതരിപ്പിച്ചത്. 2001 മുതല്‍ മെഡിക്കല്‍ ആവശ്യങ്ങള്‍ക്കു കഞ്ചാവിന് അനുമതി നല്‍കിയ കാനഡ ജി- സെവന്‍ രാജ്യങ്ങള്‍ക്കിടയില്‍ വിനോദാവശ്യങ്ങള്‍ക്കു കഞ്ചാവിന് അനുമതി നല്‍കിയ ആദ്യ രാജ്യം കൂടിയാണ്.

വേനല്‍ കാലത്തിനുള്ളില്‍ കഞ്ചാവുപയോഗം നിയമ വിധേയമാക്കുമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പ്രഖ്യാപിച്ചിരുന്നു.
വോട്ടെടുപ്പിനായി ബില്ലയച്ചപ്പോള്‍ തന്നെ ശക്തമായ മത്സരം പ്രതീക്ഷിച്ചിരുന്നു. എതിര്‍ക്കുന്നവരുടെ ആശങ്കകള്‍ പരിഹരിക്കാന്‍ കൂടുതല്‍ സുരക്ഷാ നടപടികളും ആരോഗ്യ മേഖലയില്‍ ശക്തമായ മാറ്റങ്ങളും വരുത്തുമെന്ന് ട്രൂഡോ പറഞ്ഞു.

ബില്‍ നിയമമായി കടയില്‍ നിന്നും കഞ്ചാവ് വാങ്ങണമെങ്കില്‍ ജനങ്ങള്‍ ഇനിയും 12 ആഴ്ചകള്‍ കാത്തിരിക്കേണ്ടി വരും. കാനഡയില്‍ നിലവില്‍ വലിയ തോതില്‍ കഞ്ചാവ് കൃഷി നടത്തി വരുന്നുണ്ട്. മെഡിക്കല്‍ ആവശ്യങ്ങള്‍ക്കാണിവയുടെ ഉല്പാദനമെങ്കിലും പ്രായപൂര്‍ത്തിയാകാത്ത യുവാക്കളാണ് കഞ്ചാവിന്റെ പ്രധാന ഉപഭോക്താക്കള്‍.

Top Stories
Share it
Top