ദ ക്യാപിറ്റല്‍ ഗസറ്റ് പുറത്തിറങ്ങി; കൊല്ലപ്പെട്ട സഹപ്രവര്‍ത്തകരുടെ ചിത്രവുമായി

Published On: 2018-06-30 04:00:00.0
ദ ക്യാപിറ്റല്‍ ഗസറ്റ് പുറത്തിറങ്ങി; കൊല്ലപ്പെട്ട സഹപ്രവര്‍ത്തകരുടെ ചിത്രവുമായി

വാഷിങ്ടണ്‍: 'ദ ക്യാപിറ്റല്‍ ഗസറ്റ്' പത്രം ഇന്നലെ പുറത്തിറങ്ങി. വാര്‍ത്താ മുറിയിലേക്ക് പാഞ്ഞുകയറിയ അക്രമി വെടിവെച്ചിട്ടത് എഡിറ്ററും റിപ്പോര്‍ട്ടറും ഉള്‍പ്പെടെയുള്ള അഞ്ച് ജീവനക്കാരെ.

ഒന്നാം പേജില്‍ സഹപ്രവര്‍ത്തകരുടെ ചിത്രങ്ങള്‍ വെച്ച് പത്രം പുറത്തിറങ്ങി. പ്രാദേശിക സമയം വൈകീട്ട് 3.30നായിരുന്നു സംഭവം. അമേരിക്കയിലെ പ്രാദേശിക പത്രമായ കാപിറ്റല്‍ ഗസറ്റയുടെ ഹെഡ്‌കോര്‍ട്ടേഴ്‌സിലാണ് വെടിവെപ്പ് നടന്നത്. തോക്കുമായി സ്ഥാപനത്തിലേക്ക് അതിക്രമിച്ച് കയറിയ ആള്‍ ജീവനക്കാര്‍ക്ക് നേരേ വെടിയുതിര്‍ക്കുകയായിരുന്നു. ഇയാളെപ്പറ്റിയുള്ള വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

ന്യൂസ് റൂമിലേക്കു കയറിയ അക്രമി ചുറ്റിലേക്കും വെടിയുതിര്‍ക്കുകയായിരുന്നു. ഓഫീസിന്റെ ചില്ലുവാതില്‍ തകര്‍ത്തതിനു ശേഷമായിരുന്നു അകത്തേക്കു വെടിവെച്ചത്. ഷോട്ട് ഗണ്‍ ഉപയോഗിച്ച് രണ്ട് റൗണ്ട് നിറയൊഴിച്ചുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.എഡിറ്റര്‍ വെന്‍ഡി വിന്റേഴ്‌സ് (65), സെയില്‍സ് അസിസ്റ്റന്റ് റെബേക്ക സ്മിത്ത് (34), അസിസ്റ്റന്റ് എഡിറ്റര്‍ റോബര്‍ട്ട് ഹിയാസെന്‍ (59), എഡിറ്റോറിയല്‍ റൈറ്റര്‍ ജെറാള്‍ഡ് ഫിഷ്മാന്‍ (61), റിപ്പോര്‍ട്ടര്‍ ജോണ്‍ മക്‌നമാര (56) എന്നിവരാണ് മരിച്ചത്.

Top Stories
Share it
Top