തായ്‌ലെന്റ് ഗുഹ: അവസാനത്തെ അഞ്ച് പേര്‍ക്കുവേണ്ടി കഠിന ശ്രമം

വെബ്ഡസ്‌ക്: തായ്‌ലെന്റ് ഗുഹയില്‍ കുടുങ്ങിയവരില്‍ അവസാനത്തെ അഞ്ചുപേരെ മോചിപ്പിക്കാന്‍ വേണ്ടി രക്ഷപാപ്രവര്‍ത്തകര്‍ കഠിന ശ്രമം ആരംഭിച്ചു. നാലു...

തായ്‌ലെന്റ് ഗുഹ: അവസാനത്തെ അഞ്ച് പേര്‍ക്കുവേണ്ടി കഠിന ശ്രമം

വെബ്ഡസ്‌ക്: തായ്‌ലെന്റ് ഗുഹയില്‍ കുടുങ്ങിയവരില്‍ അവസാനത്തെ അഞ്ചുപേരെ മോചിപ്പിക്കാന്‍ വേണ്ടി രക്ഷപാപ്രവര്‍ത്തകര്‍ കഠിന ശ്രമം ആരംഭിച്ചു. നാലു കുട്ടികളും അവരുടെ ഫുട്‌ബോള്‍ പരിശീലകനും ഉള്‍പ്പടെ അഞ്ചു പേരെയാണ് ഇനി മോചിപ്പിക്കേണ്ടത്. ഇവരുടെ ആരോഗ്യത്തിന് കുഴപ്പമില്ലെന്നാണ് റിപ്പോര്‍ട്ട്. തുരങ്കത്തില്‍ നിന്നും എട്ട് കുട്ടികളെ ഇതുവരെ മോചിപ്പിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

വടക്കെ തായ്‌ലന്റിലെ താം ലുആങ് ഗുവയിലാണ് ഫുട്‌ബോള്‍ പരിശീലകന്‍ ഉള്‍പ്പടെ 13 പേര്‍ കുടുങ്ങിയത്. ശക്തമായ മഴയെ തുടര്‍ന്ന് തുരങ്കപാതയില്‍ വെളളക്കെട്ടുണ്ടായതാണ് ഇവരെ കുടുക്കിയത്. ജൂണ്‍ 23 നാണ് ഇവര്‍ ഗുഹയില്‍ അകപ്പെട്ടത്. തിങ്കളാഴ്ച നാലു കുട്ടികളെ രക്ഷപ്പെടുത്തി. ഇവരെ നഗരത്തിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഞായറാഴ്ച രക്ഷപ്പെടുത്തിയ 4 പേരെ അവരുടെ രക്ഷിതാക്കള്‍ക്ക് വിട്ടുനല്‍കണം. പുറത്തുവന്ന കുട്ടികള്‍ക്ക് ഭക്ഷണം കഴിക്കാന്‍ പ്രയാസമുളളതായി റിപ്പോര്‍ട്ടുണ്ട്. 10 ദിവസം തുടര്‍ച്ചയായി ഭക്ഷണം കഴിക്കാത്തതിനാല്‍ ദഹന പ്രക്രിയ നടക്കുന്നില്ലെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്.

Story by
Read More >>