വ്യാപാര യുദ്ധത്തിന് കളമൊരുങ്ങുന്നു

ബെയ്ജിങ്: അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അധികനികുതി ഏര്‍പ്പെടുത്താനൊരുങ്ങി ചൈന.കഴിഞ്ഞ ദിവസം ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനം അധിക തീരുവ യുഎസ്...

വ്യാപാര യുദ്ധത്തിന് കളമൊരുങ്ങുന്നു

ബെയ്ജിങ്: അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അധികനികുതി ഏര്‍പ്പെടുത്താനൊരുങ്ങി ചൈന.കഴിഞ്ഞ ദിവസം ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനം അധിക തീരുവ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയിരുന്നു. പ്രതികാര നടപടിയായാണ് ഇപ്പോള്‍ ചൈനയുടെ തീരുമാനം. ഇത് ലോകത്തിലെ രണ്ട് പ്രധാന സാമ്പത്തിക ശക്തികള്‍ തമ്മിലുള്ള വ്യാപാര യുദ്ധത്തിലേക്കാണ് വഴിവെക്കുന്നത്. 659 അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്കാണ് ചൈന 25 ശതമാനം അധിക നികുതി ഏര്‍പ്പെടുത്തുന്നത്.

സര്‍ക്കാരിന്റെ നിലപാടറിയിച്ച് ചൈനീസ് മാദ്ധ്യമങ്ങള്‍ അമേരിക്കയ്ക്കെതിരെ തുടര്‍ച്ചയായി വാര്‍ത്തകളെഴുതിയിരുന്നു. ബുദ്ധിമാന്‍ പാലം പണിയുമ്പോള്‍ വിഡ്ഢികള്‍ മതിലുകള്‍ പണിയുന്നുവെന്നായിരുന്നു ചൈനീസ് ഔദ്യോഗിക മാദ്ധ്യമമായ സിന്‍ഹുവ അമേരിക്കയെ വിശേഷിപ്പിച്ചത്. തങ്ങള്‍ വ്യാപാര മേഖലയിലെ പ്രശ്ന പരിഹാരത്തിന് സ്വീകരിക്കുന്ന തുറന്ന സമീപനം മറ്റു രാജ്യങ്ങള്‍ പിന്തുടരണമെന്നും പത്രത്തിന്റെ മുഖപ്രസംഗത്തില്‍ പറയുന്നു.

ലോകത്തിന്റെ സാമ്പത്തിക ക്രമം താളംതെറ്റിക്കാനാണ് അമേരിക്കയുടെ ശ്രമമെന്നാണ് ഭരണകക്ഷിയുടെ മുഖത്രത്തിന്റെ ആരോപണം. അവരുടെ ഏകാധിപത്യ മനോഭാവത്തിനാലുണ്ടാകുന്ന നഷ്ടം മറ്റു രാജ്യങ്ങള്‍ വഹിക്കേണ്ടി വരുമെന്ന മുന്നറിയിപ്പും അവര്‍ നല്‍കുന്നു. സാങ്കേതിക വിദ്യാ കൈമാറ്റത്തിന് വിദേശ രാജ്യങ്ങളുടെ മേല്‍ ചൈന സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന്് പരാതിയുയര്‍ന്ന സാഹചര്യത്തിലാണ് ട്രംപ് ഭരണകൂടം അധിക നികുതി ചുമത്തുന്നത്.


Story by
Next Story
Read More >>