ലൈംഗിക പീഡനാരോപണത്തെ തള്ളി ഉന്നത ബുദ്ധമതാചാര്യന്‍

Published On: 2018-08-03 05:15:00.0
ലൈംഗിക പീഡനാരോപണത്തെ തള്ളി ഉന്നത ബുദ്ധമതാചാര്യന്‍

ബീജിംങ്: തനിക്കെതിരെ ഉയര്‍ന്ന പീഡനാരോപണത്തെ തള്ളി ഉന്നത ബുദ്ധമതാചാര്യനായ ഷി സെഷെന്‍ഗ്. സ്ത്രീകളായ സന്യാസിമാരെ ഷി സെഷെന്‍ഗ് ലൈംഗികമായും അല്ലാതെയും പീഡിപ്പിക്കുന്നു എന്ന് കാണിച്ച് രണ്ട് പുരുഷ സന്യാസിമാരാണ് രംഗത്തെത്തിയത്. ഇത് സംബന്ധിച്ച് 95 പേജുള്ള രേഖകളും ചൈനീസ് ഉദ്യോഗസ്ഥര്‍ക്ക് മുമ്പില്‍ ഇവര്‍ സമര്‍പ്പിച്ചിട്ടുണ്ട്.


പാശ്ചാത്യ രാജ്യങ്ങളിലെ മീടൂ മൂവ്‌മെന്റിന് സമാനമായി ചൈനയിലെ സ്ത്രീകളും രംഗത്തെത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് ഷി സെഷെന്‍ഗും ആരോപണ വിധേയനായിരിക്കുന്നത്. ലോങ്ക്വാന്‍ ക്ഷേത്രത്തിലെ മഠാധിപതിയാണ് 51 കാരനായ ഷി സെഷെന്‍ഗ്. ചൈനയിലെ ബുദ്ധമത സംഘടനകളുടെ ഉന്നത പതവി വഹിക്കുന്ന ഇയാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രാഷ്ട്രീയ ഉപദേഷ്ടാവ് കൂടിയാണ്. ചൈനയിലെ സമൂഹ്യ മാധ്യമമായ വെയ്‌ബോയിലൂടെയാണ് ഷി സെഷെന്‍ഗ് ആരോപണങ്ങളെ നിഷേധിച്ചത്.

Top Stories
Share it
Top