നേരത്തെ പാക്കിസ്ഥാനിലെ ഗ്വാദറില്‍ ചൈന തുറമുഖം നിര്‍മ്മാണം ആരംഭിക്കുകയും ശ്രീലങ്കയിലെ ഹമ്പാന്‍ടോട്ട തുറമുഖം 99 വര്‍ഷത്തേക്ക് ലീസിനെടുക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ ബംഗ്ലാദേശിലെ ചിറ്റഗോങില്‍ ഒരു തുറമുഖത്തിന് ചൈന സാമ്പത്തിക സഹായവും നല്‍കുന്നു.

ഇന്ത്യയ്ക്ക് ചുറ്റും തുറമുഖങ്ങള്‍ സ്ഥാപിച്ച് ചൈന, മൂന്നാമത്തേത് മ്യാന്‍മറില്‍

Published On: 10 Nov 2018 4:20 AM GMT
ഇന്ത്യയ്ക്ക് ചുറ്റും തുറമുഖങ്ങള്‍ സ്ഥാപിച്ച് ചൈന, മൂന്നാമത്തേത് മ്യാന്‍മറില്‍

ബെയ്ജിംഗ്: ഇന്ത്യയ്ക്ക് ചുറ്റും തുറമുഖങ്ങള്‍ സ്ഥാപിച്ച് ചൈന. ചൈനയുടെ ഒബോര്‍ പദ്ധതിയുടെ ഭാഗമായി മ്യാന്‍മറില്‍ തുറമുഖ നിര്‍മ്മാണത്തിന് സാമ്പത്തിക സഹായം നല്‍കുന്ന കരാറില്‍ ചൈനയും മ്യാന്‍മറും ഒപ്പുവച്ചു. ഇന്ത്യയുടെ അയല്‍രാജ്യങ്ങളില്‍ ഇത്തരത്തില്‍ ചൈന നിര്‍മ്മിക്കുന്ന മൂന്നാമത്തെ തുറമുഖമാണിത്.

നേരത്തെ പാക്കിസ്ഥാനിലെ ഗ്വാദറില്‍ ചൈന തുറമുഖം നിര്‍മ്മാണം ആരംഭിക്കുകയും ശ്രീലങ്കയിലെ ഹമ്പാന്‍ടോട്ട തുറമുഖം 99 വര്‍ഷത്തേക്ക് ലീസിനെടുക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ ബംഗ്ലാദേശിലെ ചിറ്റഗോങില്‍ ഒരു തുറമുഖത്തിന് ചൈന സാമ്പത്തിക സഹായവും നല്‍കുന്നു.

ഇന്ത്യയുമായി കടലില്‍ അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളിലെ ചൈനീസ് ഇടപെടല്‍ ഇന്ത്യ നിരീക്ഷിക്കുകയാണ്.

Top Stories
Share it
Top