ശ്രീലങ്കയില്‍ പണമെറിഞ്ഞ് ചൈന: ലക്ഷ്യം വെക്കുന്നത് ഇന്ത്യയെ

കൊളംബോ: ഇന്ത്യയുടെ അയല്‍ രാജ്യമായ ശ്രീലങ്കയില്‍ സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ അടിസ്ഥാന സൗകര്യ വികസനത്തിന് സഹായം വാഗ്ദാനം ചെയ്ത് ചൈന. മധ്യ ശ്രീലങ്കയില്‍...

ശ്രീലങ്കയില്‍ പണമെറിഞ്ഞ് ചൈന: ലക്ഷ്യം വെക്കുന്നത് ഇന്ത്യയെ

കൊളംബോ: ഇന്ത്യയുടെ അയല്‍ രാജ്യമായ ശ്രീലങ്കയില്‍ സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ അടിസ്ഥാന സൗകര്യ വികസനത്തിന് സഹായം വാഗ്ദാനം ചെയ്ത് ചൈന. മധ്യ ശ്രീലങ്കയില്‍ വളരെ കാലമായി മുടങ്ങി കിടന്ന എക്സ്പ്രസ്സ് ഹൈവേയ്ക്ക് ഒരു ദശലക്ഷം യുഎസ് ഡോളറിന്റെ(ഏകദേശം 6750 കോടി രൂപ) വായ്പയാണ് ചൈന അനുവദിച്ചിരിക്കുന്നത്.

ശ്രീലങ്കന്‍ പ്രധാനമന്ത്രി രനില്‍ വിക്രമസിംങ്കെ പദ്ധതിയുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച ചൈനീസ് അംബാസിഡറുമായി കൂടിക്കാഴ്ച്ച നടത്തിയെന്ന് അദ്ദേഹത്തിന്റെ ഓഫീസ് സ്ഥിരീകരിച്ചു. ചര്‍ച്ചയില്‍ എക്സ്പോര്‍ട്ട് ഇംപോര്‍ട്ട് ബാങ്ക് ഓഫ് ചൈന മുഖേനെ വായ്പ നല്‍കാന്‍ ധാരണയായി.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ശ്രീലങ്കയുടെ പ്രധാന സാമ്പത്തിക പങ്കാളിയായി ഉയരാന്‍ ചൈനയ്ക്ക് കഴിഞ്ഞിട്ടുണ്ട്. മുന്‍ പ്രധാനമന്ത്രി മഹീന്ദ്ര രാജ്പക്സെ സര്‍ക്കാരിന്റെ കാലത്തു തന്നെ റോഡ്, തുറമുഖം, റെയില്‍വേ ലൈന്‍ എന്നിവയുടെ നിര്‍മ്മാണ കരാറുകള്‍ ഭൂരിഭാഗവും നേടിയത് ചൈനീസ് കമ്പനികളാണ്.

വിക്രമസിംങ്കെ 2015ല്‍ അധികാരത്തിലേറിയതിനു ശേഷം ഈ പദ്ധതികള്‍ക്കെതിരെയുള്ള അഴിമതിയാരോപണങ്ങളില്‍ അന്വേഷണം പ്രഖ്യാപിച്ചു. എന്നാല്‍ താല്‍കാലികമായി നിര്‍ത്തി വെച്ച നിര്‍മ്മാണ പ്രവര്‍ത്തികള്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ പുനരാരംഭിക്കുകയും ചെയ്തു.
കഴിഞ്ഞ ആഗസ്റ്റില്‍, നഷ്ടത്തിലായിരുന്ന ആഴക്കടല്‍ തുറമുഖം 1.1 ദശലക്ഷം ബില്ല്യണ്‍ ഡോളറിന് ചൈന ഏറ്റെടുത്തത് 99 വര്‍ഷത്തെ പാട്ടകരാറിനാണ്.

ഇന്ത്യ ചരക്കു ഗതാഗതത്തിന് ഏറെ ആശ്രയിക്കുന്ന മാര്‍ഗ്ഗമാണ് കൊളംബോ തീരങ്ങള്‍. ഈ പ്രദേശങ്ങളില്‍ വലിയ തോതിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ചൈനയുടെ ശ്രമം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ അധീശത്വം സ്ഥാപിക്കാനാണെന്ന് ഇന്ത്യ നിരന്തരം ആരോപിക്കാറുണ്ട്. വ്യവസായ മേഖലകളിലുണ്ടാകുന്ന വെല്ലുവിളികള്‍ക്കു പുറമേ ഭാവിയില്‍ സൈനികാവശ്യങ്ങള്‍ക്കും ശ്രീലങ്കയെ ഉപയോഗപ്പെടുത്തുമെന്ന ആശങ്കയും ഇന്ത്യക്കുണ്ട്.

മുന്‍ സര്‍ക്കാരിന്റെ കാലത്ത് കൊളംബോ തുറമുഖത്തിന്റെ സമീപ പ്രദേശങ്ങള്‍ ഏറ്റെടുക്കാനുള്ള ചൈനയുടെ 1.4 ദശലക്ഷം ഡോളറിന്റെ പദ്ധതി വിവാദമായിരുന്നു. ഇതേ പ്രദേശത്ത് ഭാവിയില്‍ ആധുനിക നഗര രൂപീകരണത്തിനും 60 നിലകെട്ടിടത്തിന്റെ നിര്‍മ്മണത്തിലും നിക്ഷേപങ്ങള്‍ നടത്താന്‍ ഒട്ടേറെ ചൈനീസ് കമ്പനികള്‍ സന്നദ്ധത അറിയിച്ചിരുന്നു. 655 ഏക്കര്‍ ഭൂമി ഏറ്റെടുക്കാനുള്ള നടപടികള്‍ അടുത്ത വര്‍ഷത്തോടെ പൂര്‍ത്തിയാവും.


Story by
Read More >>