പൊതുജനങ്ങളില്‍ നിന്ന് ചാരന്മാരെ കുറിച്ച് വിവരങ്ങള്‍ ശേഖരിക്കാന്‍ ചൈനീസ് വെബ്‌സൈറ്റ്

ബെയ്ജിംഗ്: ചാരന്‍മാരെ കുറിച്ചും സോഷ്യലിസ്റ്റ് വ്യവസ്ഥ തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ കുറിച്ചും പൊതുജനങ്ങളില്‍ നിന്ന് വിവരം ശേഖരിക്കാന്‍ ചൈന വെബ്‌സൈറ്റ്...

പൊതുജനങ്ങളില്‍ നിന്ന് ചാരന്മാരെ കുറിച്ച് വിവരങ്ങള്‍ ശേഖരിക്കാന്‍ ചൈനീസ് വെബ്‌സൈറ്റ്

ബെയ്ജിംഗ്: ചാരന്‍മാരെ കുറിച്ചും സോഷ്യലിസ്റ്റ് വ്യവസ്ഥ തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ കുറിച്ചും പൊതുജനങ്ങളില്‍ നിന്ന് വിവരം ശേഖരിക്കാന്‍ ചൈന വെബ്‌സൈറ്റ് പുറത്തിറക്കി. ദേശീയസുരക്ഷാ മന്ത്രാലയം ഇന്നലെയാണ് വെബ്‌സൈറ്റ് ലോഞ്ച് ചെയ്തത്. വിവരം നല്‍കുന്ന പൊതുജനങ്ങള്‍ക്ക് പാരിതോഷികവും നല്‍കും.

വിദേശ രാജ്യങ്ങള്‍, സ്ഥാപനങ്ങള്‍, സംഘടനകള്‍, വ്യക്തികള്‍ എന്നിവരുമായി ഒത്തു ചേര്‍ന്ന് ചൈനയുടെ പരമാധികാരം ജനസുരക്ഷ, എന്നിവയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നവരെ പറ്റി വിവരം നല്‍കാമെന്ന് വെബ്‌സൈറ്റ് പറയുന്നു. സായുധ കലാപം, വംശീയ വേര്‍തിരിവിനെ പ്രാത്സാഹിപ്പിക്കുന്നത്, സൈനികര്‍ക്ക് കൈകൂലി നല്‍കുന്നത് തുടങ്ങിയ കാര്യങ്ങളും റിപ്പോര്‍ട്ട് ചെയ്യാം.

http://www.12339.gov.cn എന്ന വെബ്‌സൈറ്റിലൂടെ സംഘടനകള്‍ക്കും പൗരന്മാര്‍ക്കും വിവരങ്ങള്‍ നല്‍കാം. മാന്‍ഡ്രിയനിലും ഇംഗ്ലീഷിലും വെബ്‌സൈറ്റ് ലഭ്യമാണ്. 12339 എന്ന നമ്പറില്‍ വിളിച്ചും ഇത്തരം വിവരങ്ങള്‍ നല്‍കാന്‍ കഴിയും. വിവരം നല്‍കുന്നവരുടെ വ്യക്തിഗത വിവരങ്ങള്‍ വെളിപെടുത്തില്ലെന്ന് ഗവണ്‍മെന്റ് ഉറപ്പു നല്‍കുന്നു. ശരിയായ വിവരങ്ങള്‍ക്ക് പാരിതോഷം നല്‍കും. എന്നാല്‍ മനപൂര്‍വം തെറ്റായ വിവരം നല്‍കുന്നവരെ ശിക്ഷിക്കും.

Story by
Next Story
Read More >>