അമേരിക്കന്‍ രഹസ്യാന്വേഷണ മേധാവി കിം ജോങ് ഉന്നിനെ സന്ദര്‍ശിച്ചതായി റിപോര്‍ട്ട്

വാഷിങ്ടണ്‍: അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം (സിഐഎ) ഡയറകടര്‍ മൈക്ക് പോംപിയോ ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിനെ സന്ദര്‍ശിച്ചതായി വാഷിങ്ടണ്‍...

അമേരിക്കന്‍ രഹസ്യാന്വേഷണ മേധാവി കിം ജോങ് ഉന്നിനെ സന്ദര്‍ശിച്ചതായി റിപോര്‍ട്ട്

വാഷിങ്ടണ്‍: അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം (സിഐഎ) ഡയറകടര്‍ മൈക്ക് പോംപിയോ ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിനെ സന്ദര്‍ശിച്ചതായി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട്. രണ്ട് സര്‍ക്കാര്‍ ഉന്നത ഉദ്യേഗസ്ഥരാണ് രഹസ്യ സന്ദര്‍ശനത്തെക്കുറിച്ചുള്ള വിവരം പുറത്തുവിട്ടത്. ഈസ്റ്ററിനു ശേഷമുള്ള ആഴ്ചയിലാണ് മൈക്ക് ഉത്തര കൊറിയ സന്ദര്‍ശിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

മൈക്കിന് ആഭ്യന്തര സെക്രട്ടറിയായാകാനുള്ള നോമിനേഷന്‍ ലഭിച്ചതിനു തൊട്ടു പിന്നാലെയാണിത്. അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെയും ഉന്നിന്റെയും കൂടികാഴ്ചയുടെ മുന്നോടിയായാണ് ഈ രഹസ്യ സന്ദര്‍ശനമെന്ന് വിലയിരുത്തുന്നു. ട്രംപും ഉന്നും തമ്മിലുള്ള കൂടിക്കാഴ്ച ജൂണില്‍ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉത്തര കൊറിയയുടെ ആണവ പരീക്ഷണങ്ങള്‍ അവസാനിപ്പിക്കുകയാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യം. കഴിഞ്ഞ ശീതകാല ഒളിംപിക്സിലാണ് ഉത്തരകൊറിയ അമേരിക്കയുമായുള്ള ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിക്കുന്നത്.


Story by
Next Story
Read More >>