മുഹമ്മദ് ബിന്‍ സല്‍മാന്റെ ഇസ്രായേല്‍ പരാമര്‍ശം അനവസരത്തില്‍

ദോഹ: ഇസ്രായേല്‍-ഫലസ്തീന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ നടത്തിയ പരാമര്‍ശത്തിന് പുതുമയില്ലെന്നും എന്നാല്‍...

മുഹമ്മദ് ബിന്‍ സല്‍മാന്റെ ഇസ്രായേല്‍ പരാമര്‍ശം അനവസരത്തില്‍

ദോഹ: ഇസ്രായേല്‍-ഫലസ്തീന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ നടത്തിയ പരാമര്‍ശത്തിന് പുതുമയില്ലെന്നും എന്നാല്‍ അദ്ദേഹം പരാമര്‍ശം നടത്തിയ സമയമാണ് പ്രധാനമെന്നും അല്‍ജസീറയിലെ മുതിര്‍ന്ന രാഷ്ട്രീയ നിരീക്ഷകന്‍ മര്‍വാന്‍ ബിഷാര. തങ്ങളുടെ രാജ്യത്ത് സമാധാനപരമായി ജീവിക്കാന്‍ ഓരോരുത്തര്‍ക്കും അവകാശമുണ്ടെന്നും ജൂതന്മാര്‍ക്കും അവരുടെ മണ്ണില്‍ അവകാശമുണ്ടെന്നുമാണ് യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അറ്റ്‌ലാന്റിക് മാഗസിന് നല്‍കിയ അഭിമുഖത്തില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രസ്താവിച്ചത്.

ഭൂദിനത്തില്‍ ഗസാ അതിര്‍ത്തിലേക്ക് സമാധാനപരമായ മാര്‍ച്ച് നടത്തിയ 17 ഫലസ്തീനികളെ ഇസ്രായേല്‍ സൈന്യം വെടിവച്ചു കൊലപ്പെടുത്തി ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

എന്തുകൊണ്ട് ഈയവസരത്തില്‍ അദ്ദേഹം പ്രസ്താവന നടത്തിയെന്ന് ബിഷാര ചോദിക്കുന്നു. ദ്വിരാഷ്ട്ര പരിഹാരം ആവശ്യമില്ലെന്ന് ഇസ്രായേലികള്‍ പറയുകയും സൈനികര്‍ ഫലസ്തീനികള്‍ക്കു നേരെ വെടിയുതിര്‍ക്കുകയും അധിനിവേശം വ്യാപിപ്പിക്കുകയും അനധികൃതമായി ഇസ്രായേല്‍ കുടിയേറ്റ മേഖലകള്‍ കെട്ടിപ്പൊക്കുകയും സമാധാന നടപടി എവിടെയും പുരോഗമിക്കാതിരിക്കുകയും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ജറുസലേം ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിക്കുകയും ചെയ്ത ഈ സാഹചര്യം തന്നെ എന്തുകൊണ്ട് അത്തരത്തിലൊരു പ്രസ്താവനയ്ക്കായി തിരഞ്ഞെടുത്തു? അത്തരം കാര്യങ്ങള്‍ പറയുന്നതിനുള്ള ഏറ്റവും മോശമായ സമയമാണിതെന്നും ബിഷാര ചൂണ്ടിക്കാട്ടുന്നു.

ജറുസലേമിലെ വിശുദ്ധ പള്ളിയെക്കുറിച്ചും ഫലസ്തീനികളുടെ അവകാശങ്ങളെക്കുറിച്ചും സൗദിക്ക് മതപരമായ ആശങ്കയുണ്ടെന്നും അതേസമയം, മറ്റുള്ള വിഭാഗക്കാരോട് തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്നും സൗദി രാജകുമാരന്‍ വ്യക്തമാക്കിയിരുന്നു.

Story by
Next Story
Read More >>