താനൊരു മാര്‍ക്‌സിസ്റ്റ്:ദലൈലാമ

താനൊരു മാര്‍ക്സിസ്റ്റാണെന്ന് ദലൈലാമ. 'മുതലാളിത്തംവിവേചനവും അക്രമവും' എന്ന വിഷയത്തെ സംബന്ധിച്ച് കൊല്‍ക്കത്തയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്...

താനൊരു മാര്‍ക്‌സിസ്റ്റ്:ദലൈലാമ

താനൊരു മാര്‍ക്സിസ്റ്റാണെന്ന് ദലൈലാമ. 'മുതലാളിത്തംവിവേചനവും അക്രമവും' എന്ന വിഷയത്തെ സംബന്ധിച്ച് കൊല്‍ക്കത്തയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് ആദ്യമായല്ല ദലൈലാമ രാഷ്ട്രീയ നിലപാടുകള്‍ വ്യക്തമാക്കുന്നത്. 2011ല്‍ 'ഞാന്‍ സ്വയമൊരു മാര്‍ക്സിസ്റ്റായായാണ് കാണുന്നത്,ലെനിനിസ്റ്റായല്ല' എന്ന് പറഞ്ഞിരുന്നു. 'മാനുഷിക സമീപനം നമുക്ക് എല്ലാ കാര്യത്തിലും വേണം. സാമൂഹികസാമ്പത്തിക സിദ്ധാത പ്രകാരം ഞാനൊരു മാര്‍ക്സിസ്റ്റാണ്'. ലോക സമാധാനത്തിലെ മനുഷ്യസമീപനം എന്ന വിഷയത്തെ അധികരിച്ച് പ്രസിഡന്‍സി സര്‍വകാലശാല നടത്തിയ സെമിനാറില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു. ടിബറ്റന്‍ ആന്മീയ നേതാവ് മുതലാളിത്തം അസമത്വം വ്യാപിപ്പിക്കുമെന്നും ഇതിന് ബദല്‍ മാര്‍ക്സിസം മാത്രമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. മുതലാളിത്ത നയം പിന്തുടരുന്ന രാജ്യങ്ങളില്‍ പാവപ്പെട്ടവനും പണക്കാരനും തമ്മിലുള്ള അന്തരം കൂടി വരുന്നു എന്നാല്‍ മാര്‍ക്സിസം സമത്വം പ്രധാനം ചെയ്യുന്നു. പക്ഷെ ഇന്നത്തെ പല മാര്‍ക്സിസ്റ്റ് നേതാക്കളും ചിന്തയില്‍ മുതലാളിത്തമാണ് പിന്തുടരുന്നത് എന്ന വിമര്‍ശനവും ദലൈലാമ ഉന്നയിച്ചു. ഇന്ത്യയിലെ സാമ്പത്തികസാമൂഹിക അസമത്വത്തിന് ഒരോയൊരു കാരണം സ്ത്രീകള്‍ക്കും ദളിതനും അര്‍ഹിക്കുന്ന പരിഗണന നല്‍കാത്തതാണെന്നും ഇരുപത്തിയൊന്നാം നൂറ്റാണ്ടിനെ സംഘര്‍ഷങ്ങളുടെ നൂറ്റാണ്ടില്‍ നിന്ന് യുവജനത സമാധാനത്തിന്റെ നൂറ്റാണ്ടാക്കി തീര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

Story by
Read More >>