പ്രധാനമന്ത്രിയുമായുളള അഭിപ്രായവ്യത്യാസം; രാജിവെച്ച് ബ്രക്‌സിറ്റ് സെക്രട്ടറി 

Published On: 2018-07-09 06:30:00.0
പ്രധാനമന്ത്രിയുമായുളള അഭിപ്രായവ്യത്യാസം; രാജിവെച്ച് ബ്രക്‌സിറ്റ് സെക്രട്ടറി 

വെബ്ഡസ്‌ക്: യുറോപ്യന്‍ യുണിയനില്‍ നിന്നും പുറത്തുപോകാനുളള യുകെയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ബ്രക്‌സിറ്റ് സെക്രട്ടറി ഡാവിഡ് ഡാവിസ് രാജിവെച്ചു. പ്രധാനമന്ത്രിയുമായുളള കടുത്ത അഭിപ്രായവ്യത്യാസമാണ് രാജിക്ക് കാരണമെന്ന് ഡാവിസ് അറിയിച്ചതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ ദിവസമാണ് ഡാവിസ് രാജികത്ത് നല്‍കിയത്. യുണിയനില്‍ നിന്നും ഏകവിപണിയില്‍ നിന്നും പിന്മാറുമെന്ന ഭരണകക്ഷി കണ്‍സര്‍വേറ്റീവ് പാര്‍ട്ടി പ്രകടനപത്രികയോട് യാതൊരു പ്രതിബദ്ധയും പ്രകടിപ്പിക്കുന്നില്ലെന്നാണ് ഡാവിസ് രാജികത്തില്‍ ആരോപിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി തെരേസ മേ ഉത്തരവാദിത്തോടെ പ്രവര്‍ത്തിക്കുന്നില്ലെന്നും ഡാവീസ് തന്റെ രാജികത്തില്‍ കുറ്റപ്പെടുത്തി

Top Stories
Share it
Top