തൂത്തുക്കുടി വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടവര്‍ക്ക്  പാരീസില്‍ ധനുഷിന്റെ അനുശോചനം

പാരീസ്: തൂത്തുക്കുടി പേലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവര്‍ക്ക് അനുശോചനം അര്‍പ്പിച്ച് തമിഴ് താരം ധനുഷ്. ദ എക്‌സ്ട്രാ ഓഡിനറി ജേര്‍ണി ഓഫ് ദി ഫക്കീര്‍...

തൂത്തുക്കുടി വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടവര്‍ക്ക്  പാരീസില്‍ ധനുഷിന്റെ അനുശോചനം

പാരീസ്: തൂത്തുക്കുടി പേലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവര്‍ക്ക് അനുശോചനം അര്‍പ്പിച്ച് തമിഴ് താരം ധനുഷ്. ദ എക്‌സ്ട്രാ ഓഡിനറി ജേര്‍ണി ഓഫ് ദി ഫക്കീര്‍ എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് പാരീസില്‍ ഒരുക്കിയ പരിപാടിക്കിടെയാണ് ധനുഷിന്റെ അനുശോചനം.

'ഈസമയം എനിക്ക് സന്തോഷിക്കാന്‍ കഴിയില്ല. തമിഴ്‌നാട്ടില്‍ സ്റ്റെര്‍ലൈറ്റിനെതിരെ പ്രക്ഷോഭത്തില്‍ നിരവധിയാളുകള്‍ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടിരിക്കുന്നു. നിങ്ങള്‍ക്ക് വിരോധമില്ലെങ്കില്‍ ഒരുമിനിറ്റ് നേരത്തേക്ക് മൗനം ആചരിക്കാന്‍ ഞാന്‍ നിങ്ങളോട് അപേക്ഷിക്കുന്നു'-താരം പറഞ്ഞു.വിപുലമായ പ്രതികരണമാണ് താരത്തിന് ലഭിച്ചത്.

കെന്‍ സ്ക്കോട്ടണ് ദ എക്‌സ്ട്രാ ഓഡിനറി ജേര്‍ണി ഓഫ് ദി ഫക്കീര്‍ സംവിധാനം ചെയ്ത്. ഇംഗ്ലീഷ്, ഫ്രഞ്ച് ഭാഷകളിലായ് ചിത്രം മേയ് 30 ന് തിയറ്ററുകളിലെത്തും. വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന വാടാ ചെന്നൈയാണ് തമിഴില്‍ റിലീസിനൊരുങ്ങുന്ന ധനുഷ് ചിത്രം. ഐശ്വര്യ രാജേഷ്, അന്‍ട്രിയ തുടങ്ങിയവര്‍ ചിതത്തില്‍ ധനുഷിന്റെ നായികമാരാകും.


Story by
Read More >>