ഉത്തര കൊറിയക്കെതിരെയുള്ള ഉപരോധങ്ങൾ  തുടരുമെന്ന് ട്രംപ് 

സിംഗപ്പൂര്‍: ആണവ നിരായുധീകരണം പൂര്‍ത്തിയാകുന്നതുവരെ ഉത്തരകൊറിയയ്ക്ക് മേലുള്ള ഉപരോധങ്ങള്‍ തുടരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഉത്തരകൊറിയ...

ഉത്തര കൊറിയക്കെതിരെയുള്ള ഉപരോധങ്ങൾ  തുടരുമെന്ന് ട്രംപ് 

സിംഗപ്പൂര്‍: ആണവ നിരായുധീകരണം പൂര്‍ത്തിയാകുന്നതുവരെ ഉത്തരകൊറിയയ്ക്ക് മേലുള്ള ഉപരോധങ്ങള്‍ തുടരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഉത്തരകൊറിയ ആണവ മിസൈലുകള്‍ ഉപേക്ഷിച്ചുവെന്ന് തങ്ങള്‍ക്ക് ബോധ്യമാകുന്നതുവരെ ഉപരോധം തുടരുമെന്നും ട്രംപ് വ്യക്തമാക്കി. കൊറിയയിൽ സമ്പൂര്‍ണ ആണവ നിരായുധീകരണം ഉറപ്പുവരുത്തുമെന്ന കാര്യത്തിൽ കിം ഉറപ്പ് നൽകിയെന്നും ട്രംപ് പറഞ്ഞു.

തെക്കൻ കൊറിയയിൽ നിന്ന് സൈന്യത്തെ ഘട്ടം ഘട്ടമായി പിൻവലിക്കുമെന്നും ട്രംപ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കൂടുതൽ ചര്‍ച്ചകൾക്കായി കിമ്മിനെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചതായി ട്രംപ് അറിയിച്ചു. ചരിത്രപരമായ കൂടിക്കാഴ്ചയെന്നാണ് കിമ്മിന്റെ പ്രതികരണം. ഭൂതകാലം മറന്നുകൊണ്ടുളള ബന്ധത്തിന്റെ തുടക്കമാണെന്നും കിം പറഞ്ഞു. കൂടിക്കാഴ്ചയോടെ ലോകം നിരവധി മാറ്റങ്ങൾക്ക് സാക്ഷിയാകുമെന്നും കിം കൂട്ടിച്ചേർത്തു.

പരിഭാഷകരുടെ സഹായത്തോടെയാണ് മൂന്ന് മണിക്കൂർ നീണ്ടുനിന്ന കിം-ട്രംപ് ചർച്ച നടന്നത്. ചര്‍ച്ചയിൽ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പാംപ, കിമ്മിന്റെ സഹോദരി കിം യോ ജോങ്ങ് എന്നിവരും പങ്കെടുത്തു. ദക്ഷിണ കൊറിയയുമായി ചേര്‍ന്നുള്ള ‌‌യുദ്ധാഭ്യാസ പരിപാടികൾ നിര്‍ത്തിവെക്കുമെന്നും ട്രംപ് പറഞ്ഞു. ആര്‍ക്കുവേണമെങ്കിലും യുദ്ധമുണ്ടാക്കാന്‍ സാധിക്കും. എന്നാല്‍ ധൈര്യമുള്ളവര്‍ക്ക് മാത്രമെ സമാധാനം കൊണ്ടുവരാന്‍ സാധിക്കു ട്രംപ് വ്യക്തമാക്കി.

Read More >>