യു.എസ് പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പ്: റഷ്യന്‍ ഇടപെടലില്‍ സ്ഥിരീകരണം

Published On: 6 Aug 2018 6:15 AM GMT
യു.എസ് പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പ്: റഷ്യന്‍ ഇടപെടലില്‍ സ്ഥിരീകരണം

വാഷിങ്ടണ്‍: 2016ലെ യുഎസ് പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ റഷ്യയുടെ ഇടപെടല്‍ നടന്നുവെന്ന ആരോപണം നിലനില്‍ക്കെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അദ്ദേഹത്തിന്റെ മകന്‍ റഷ്യന്‍ അഭിഭാഷകയുമായി സംസാരിച്ചതായുള്ള വാര്‍ത്തകള്‍ സ്ഥിരീകരണം. എതിര്‍ സ്ഥാനാര്‍ത്ഥിയുടെ വിവരങ്ങള്‍ കൈമാറിയെങ്കിലും എന്നാല്‍ ഇതെല്ലാം നിയമപരമായാണ് നടന്നതെന്നും രാഷ്ട്രീയത്തില്‍ എപ്പോഴും ഇതൊക്കെ നടക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ട്രംപിന്റെ മകന്‍ ഡൊണാള്‍ഡ് ജോണ്‍ ട്രംപ് ജെ.ആര്‍ റഷ്യന്‍ അഭിഭാഷകയുമായി ചര്‍ച്ച നടന്നതായി പ്രത്യേക യുഎസ് കൗണ്‍സില്‍ കണ്ടെത്തിയിരുന്നു. റഷ്യന്‍ സുരക്ഷാവിഭാഗത്തിലെ അഭിഭാഷക നാട്ടിലയുമായി ട്രംപ് ജെ.ആര്‍ കൂടിക്കാഴ്ച നടത്തിയെന്നായിരുന്നു കണ്ടെത്തല്‍.

ഈ വാര്‍ത്തകള്‍ വിവിധ വാര്‍ത്ത ഏജന്‍സികള്‍ പുറത്തുവിടുകയും ചെയ്തിരുന്നു. ഇത് നിഷേധിച്ചുകൊണ്ടാണ് ട്രംപ് ട്വിറ്ററിലൂടെ രംഗത്തു വന്നത്. അന്വേഷണത്തെ ചരിത്രത്തിലെ ഏറ്റവും മികച്ച രാഷ്ട്രീയ മാന്ത്രിക വേട്ടയെന്നാണ് ട്രംപ് ഇതിനെ വിശേഷിപ്പിച്ചത്. വ്യാജപ്രചാരണമാണെന്നും അദ്ദേഹം ആരോപിച്ചു.

2016 ല്‍ ട്രംപിനെ വിജയിപ്പിക്കുന്നതില്‍ റഷ്യയുടെ ഇടപെടല്‍ നടന്നിട്ടുണ്ടെന്ന് എഫ്.ബി.ഐ കണ്ടെത്തിയിരുന്നു. എന്നാല്‍ റഷ്യ നിഷേധിക്കുകയും ചെയ്തിരുന്നു. പുതിയ വാര്‍ത്തകള്‍ വന്നതോടെ റഷ്യയും ട്രംപും വീണ്ടും സംശയത്തിന്റെ നിഴലിലായിരിക്കുയാണ്.

Top Stories
Share it
Top