മൂന്ന്-നാല് ആഴ്ചകള്‍ക്കകം ഉത്തര കൊറിയന്‍ നേതാവുമായി കൂടിക്കാഴ്ചയെന്ന് ട്രംപ്

Published On: 29 April 2018 3:15 AM GMT
മൂന്ന്-നാല് ആഴ്ചകള്‍ക്കകം ഉത്തര കൊറിയന്‍ നേതാവുമായി കൂടിക്കാഴ്ചയെന്ന് ട്രംപ്

വാഷിങ്ടണ്‍: അടുത്ത മുന്നോ-നാലോ ആഴ്ചകള്‍ക്കകം ഉത്തര കൊറിയന്‍ രാഷ്ട്രതലവുനുമായി കൂടിക്കാഴ്ച്ച ഉണ്ടാകുമെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു.

'' അടുത്ത മുന്ന്-നാലു ആഴ്ചകള്‍ക്കകം യുഎസ് -ഉത്തര കൊറിയ കൂടിക്കാഴ്ച്ച ഉണ്ടാകുമെന്നാണ് കരുതുന്നത്'', വാഷിങ്ടണില്‍ നടന്ന പ്രചാരണ റാലിയിലാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. '' ആണവ നിരായുധീകരണവുമായി ബന്ധപ്പെട്ട് കൊറിയന്‍ രാജ്യങ്ങള്‍ നടത്തിയ കൂടിക്കാഴ്ച്ചയെ വളരെ പ്രാധാന്യത്തോടെയാണ് കാണുന്നതെന്നും ട്രംപ് പറഞ്ഞു.

'' പക്ഷെ, കൂടിക്കാഴ്ചയിലുണ്ടായ ധാരണ എങ്ങനെ പുരോഗമിക്കുന്നുവെന്ന്നിരീക്ഷിക്കും. നിരായൂധീകരണം നടക്കില്ലെങ്കില്‍, വിഷയം വിടും''ട്രംപ് വ്യക്തമാക്കി.

അതെസമയം, യുഎസ് ഉത്തര കൊറിയ നേതാക്കളുടെ കൂടിക്കാഴ്ച നടക്കാനിരിക്കുന്ന ഇടം സംബന്ധിച്ച് അഭ്യൂഹം പരക്കുന്നുണ്ടെങ്കിലും തിയ്യതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ദക്ഷിണ കൊറിയ, മംഗോളിയ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളില്‍ ഒരിടത്തായിരിക്കും ട്രംപ്- ഉന്‍ കൂടിക്കാഴ്ച നടക്കുകയെന്ന് യു.എസ് മാധ്യമങ്ങള്‍ അറിയിച്ചു.

Top Stories
Share it
Top