ഡൊണാള്‍ഡ് ട്രംപ് - കിം ജോങ് ഉന്‍ കൂടിക്കാഴ്ച ജൂണ്‍ 12

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഏകാധിപതികിം ജോങ് ഉന്നും ജൂണ്‍ 12 ന് സിംഗപ്പൂരില്‍ കൂടിക്കാഴ്ച നടത്തും. ഇത് ...

ഡൊണാള്‍ഡ് ട്രംപ് - കിം ജോങ് ഉന്‍ കൂടിക്കാഴ്ച ജൂണ്‍ 12

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഏകാധിപതികിം ജോങ് ഉന്നും
ജൂണ്‍ 12 ന് സിംഗപ്പൂരില്‍ കൂടിക്കാഴ്ച നടത്തും. ഇത് സംബന്ധിച്ച് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നുവെങ്കിലും കൂടിക്കാഴ്ച ട്രംപ് സ്ഥിരീകരിച്ചു. കൂടിക്കാഴ്ച ലോകസമാധനത്തിനായുള്ള സുപ്രധാന അവസരമാക്കി മാറ്റുമെന്ന് ട്രംപ് ട്വിറ്ററില്‍ കുറിച്ചു.

The highly anticipated meeting between Kim Jong Un and myself will take place in Singapore on June 12th. We will both try to make it a very special moment for World Peace!

— Donald J. Trump (@realDonaldTrump) May 10, 2018

ഉത്തരകൊറിയയുടെ ആണവ പരീക്ഷണങ്ങളെ പറ്റി കൂടിക്കാഴ്ചയില്‍ ചര്‍ച്ചായകും. ഉത്തരകൊറിയയില്‍ തടവുകാരായ അമേരിക്കകാരെ വിട്ടയിച്ചതിനു പിന്നാലെയാണ് ട്രംപിന്റെ പ്രഖ്യാപനം.

കഴിഞ്ഞ മാസവസാനമാണ് ഇരു കൊറിയന്‍ നേതാക്കളും വര്‍ഷങ്ങള്‍ക്ക് ശേഷം ചര്‍ച്ച നടത്തിയത്. കൊറിയന്‍ പെനിസുലയില്‍ ആണവ നിരായുധീകരണം ഉറപ്പാക്കാന്‍ ശ്രമിക്കുമെന്ന് ചര്‍ച്ചയ്ക്ക് ശേഷം കിം ജോങ് ഉന്‍ പറഞ്ഞിരുന്നു

Story by
Read More >>