അഭയാര്‍ത്ഥി കുട്ടികളെ വേര്‍പ്പെടുത്താനുള്ള നീക്കം റദ്ദാക്കി ഡൊണാള്‍ഡ് ട്രംപ്

വാഷിംങ്ടണ്‍: അമേരിക്കന്‍ മെക്‌സിക്കോ അതിര്‍ത്തിയില്‍ നിന്നും പിടികൂടുന്ന അനധികൃത കുടിയേറ്റക്കാരുടെ മക്കളെ വേര്‍പ്പെടുത്തി താമസിപ്പിക്കാനുള്ള തീരുമാനം...

അഭയാര്‍ത്ഥി കുട്ടികളെ വേര്‍പ്പെടുത്താനുള്ള നീക്കം റദ്ദാക്കി ഡൊണാള്‍ഡ് ട്രംപ്

വാഷിംങ്ടണ്‍: അമേരിക്കന്‍ മെക്‌സിക്കോ അതിര്‍ത്തിയില്‍ നിന്നും പിടികൂടുന്ന അനധികൃത കുടിയേറ്റക്കാരുടെ മക്കളെ വേര്‍പ്പെടുത്തി താമസിപ്പിക്കാനുള്ള തീരുമാനം തിരുത്തി യു.എസ്. ഇത് സംബന്ധിച്ച പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തരവിട്ടു. തീരുമാനത്തിനെതിരെ കടുത്ത പ്രതിഷേധം ഉണ്ടായ സാഹചര്യത്തിലാണ് ട്രംപിന്റെ തിരുത്തല്‍ നടപടി.

അതിര്‍ത്തിയില്‍ ഞങ്ങള്‍ സുരക്ഷ ശക്തമാക്കുകയാണ്. എന്നാല്‍ പിടികൂടുന്ന കുടുംബങ്ങളെ ഒന്നിച്ച് താമസിപ്പിക്കും, ഉത്തരവില്‍ പറയുന്നു. യു.എസ് -മെക്സിക്കോ അതിര്‍ത്തിയില്‍ നിന്നും പിടികൂടുന്ന അഭയാര്‍ത്ഥി-കുടിയേറ്റക്കാരുടെ കുട്ടികളെ അവരില്‍ നിന്നും അടര്‍ത്തി മാറ്റി താമസിപ്പിക്കുക എന്നതായിരുന്നു ട്രംപിന്റെ നയം. ഇതിനെതിരെ ശക്തമായ പ്രതിഷേധം യു.എസില്‍ ഉണ്ടായിരുന്നു. ന്യൂജയ്സി, ടെക്സാസ് എന്നീ സംസ്ഥാനങ്ങളില്‍ കുട്ടികളെ പാര്‍പ്പിച്ച തടങ്കല്‍ കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ ഞായറാഴ്ച്ച ആയിരക്കണക്കിനാളുകളാണ് പ്രതിഷേധ പരിപാടികള്‍ക്കായെത്തിയത്. ട്രംപിന്റെ തീരുമാനത്തിനെതിരെ പോപ്പ് ഫ്രാന്‍സിസും ലോക നേതാക്കളും പ്രതിഷേധവുമായി എത്തിയിരുന്നു.

നിലവില്‍ 1,940 രക്ഷിതാക്കളില്‍ നിന്നും 1,995 കുട്ടികളെ വേര്‍പ്പെടുത്തിയതായി അഭ്യന്തര സുരക്ഷാവകുപ്പ് വെളിപ്പെടുത്തി. മതിയായ രേഖകളില്ലാതെ പ്രവേശിച്ച ഇവരില്‍ നിന്നും ഏപ്രില്‍ 19 നും മെയ് 19 നിടയിലാണ് ഇത്രയും കുട്ടികളെ രക്ഷിതാക്കളില്‍ നിന്നും വേര്‍പ്പെടുത്തിയത്.

Story by
Next Story
Read More >>