ഏതന്‍സില്‍ കാട്ടൂതീ; 49 മരണം

Published On: 2018-07-24 08:45:00.0
ഏതന്‍സില്‍ കാട്ടൂതീ; 49 മരണം

വെബ്ഡസ്‌ക്: ഗ്രീസിലെ ഏതന്‍സിനരികെ ഈ ദശാബ്ദത്തിലെ ഏറ്റവും വലിയ കാട്ടൂതീ. ചുരുങ്ങിയത് 49 പേര്‍ മരിച്ചിട്ടുണ്ടാകുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തീ പടര്‍ന്നതിനെ തുടര്‍ന്ന് നിരവധിപേര്‍ കടലില്‍ ചാടിയാതായും റിപ്പോര്‍ട്ടുണ്ട്. കടലോരഗ്രാമത്തില്‍ തീ പടര്‍ന്നുപിടിക്കുന്നതിനിടെ കടലില്‍ ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചവരും മരിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

100 ലധികം പേര്‍ക്ക് പൊളളലേറ്റിട്ടുണ്ട്. അറ്റിക്ക മേഖലയില്‍ മൂന്നിടങ്ങളിലാണ് മുഖ്യമായും തീപിടിത്തമുണ്ടായത്. റിസോര്‍ട്ടുകള്‍ അധികമുളള മാറ്റിയിലേക്കും തീ പടര്‍ന്നിട്ടുണ്ട്. ഇതിനു മുമ്പ് ഏതന്‍സിനെ ഞെട്ടിപ്പിച്ച് അഗ്നിബാധയുണ്ടായത് 2007-ലാണ്. അതില്‍ 12 പേര്‍ മരിച്ചിരുന്നു.


Top Stories
Share it
Top