വെനസ്വേലന്‍ പ്രസിഡന്റിനു നേരെ ഡ്രോണ്‍ അക്രമണം

കറാക്കാസ്: വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോ ഡ്രോണ്‍ അക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടു. കറാക്കസില്‍ വെനസ്വേലന്‍ ആര്‍മിയുടെ 81ാം വാര്‍ഷിക...

വെനസ്വേലന്‍ പ്രസിഡന്റിനു നേരെ ഡ്രോണ്‍ അക്രമണം

കറാക്കാസ്: വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോ ഡ്രോണ്‍ അക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടു. കറാക്കസില്‍ വെനസ്വേലന്‍ ആര്‍മിയുടെ 81ാം വാര്‍ഷിക പരിപാടിയില്‍ സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിനു നേരെ സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണ്‍ അക്രമണം ഉണ്ടായത്. ആ​ക്ര​മ​ണമു​ണ്ടാ​യ ഉ​ട​ൻ സൈ​നി​ക​ർ എ​ല്ലാ​വ​രും പ​ല​യി​ട​ത്തേ​ക്ക് ചി​ത​റി​യോ​ടു​ക​യാ​യി​രു​ന്നു. പൊ​ടു​ന്ന പ്ര​സം​ഗം അ​വ​സാ​നി​പ്പി​ച്ച മ​ഡു​റോ​യെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തു നി​ന്ന് മാ​റ്റി. സംഭവത്തിൽ ഏഴ് പട്ടാളക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഉ​ഗ്ര​ശേ​ഷി​യു​ള്ള സ്ഫോ​ട​ക വ​സ്തു​ക്ക​ളാ​യി​രു​ന്നു ഡ്രോ​ണി​നു​ള്ളി​ലു​ണ്ടാ​യി​രു​ന്ന​ത്. മ​ഡു​റോ​യെ വ​ധി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​തെ​ന്നും പ്ര​തി​പ​ക്ഷ​മാ​ണ് ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ലെ​ന്നും മ​ന്ത്രി ജോ​ൺ റോ​ഡ്രി​ഗ​സ് ആ​രോ​പി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പി​ലേ​റ്റ പ​രാ​ജ​യ​ത്തി​ൽ നി​ന്ന് പ്ര​തി​പ​ക്ഷം ഇ​നി​യും ക​ര​ക​യ​റി​യി​ട്ടി​ല്ലെ​ന്നു പ​റ​ഞ്ഞ റോ​ഡ്രി​ഗ​സ് അ​തു​മു​ത​ലാ​ണ് പ്ര​തി​പ​ക്ഷം രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​ൻ ശ്ര​മി​ച്ച​തെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു

Story by
Next Story
Read More >>