യുഎസ് എംബസിക്ക് സമീപം സ്‌ഫോടനം: 26കാരനെ അറസ്റ്റ് ചെയ്തു

Published On: 2018-07-26 09:00:00.0
യുഎസ് എംബസിക്ക് സമീപം സ്‌ഫോടനം: 26കാരനെ അറസ്റ്റ് ചെയ്തു

ബീജിങ്: യുഎസ് എംബസിക്ക് സമീപം സ്‌ഫോടനം നടത്തിയ 26 കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചൈനയുടെ ഉള്‍പ്രദേശമായ മംഗോളിയ മേഖലയില്‍ നിന്നുള്ള ജിയാംഗിനെയാണ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ കൈകള്‍ക്ക് പരിക്കേറ്റതായും പരിക്ക് ജീവനു ഭീഷിയുള്ളതല്ലെന്നും പൊലീസ് പറഞ്ഞു.

യുഎസ് വിസയ്ക്കായി അപേക്ഷകര്‍ വരി നിലക്കുന്നതിന് സമീപമാണ് സ്‌ഫോടനം നടന്നതെങ്കിലും മറ്റാര്‍ക്കും പരിക്കേറ്റിട്ടില്ല. സംഭവ സ്ഥലത്ത് വലിയ തോതിലുള്ള പൊലീസ് സംഘത്തെ വിന്യസിച്ചതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. സ്‌ഫോടനത്തെ തുടര്‍ന്ന്് എംബസിക്ക് സമീപത്തു നിന്നും വന്‍ തോതില്‍ പുക ഉയരുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളിടക്കം പ്രചരിക്കുന്നുണ്ട്.

ഏകദേശം ഒരുമണിയോടെ സ്ഫോടനത്തിന് സമാനമായ ശബ്ദം കേട്ട ഞങ്ങള്‍ പുറത്തിറങ്ങി. വലിയ തോതിലുള്ള പുക ഉയരുന്നത് കണ്ടുവെങ്കിലും പൊലീസ് പെട്ടെന്നു തന്നെ പരിസരത്തു നിന്നും തങ്ങളെ മാറ്റിയതായി സാക്ഷികള്‍ പറഞ്ഞു.

Top Stories
Share it
Top