കൂടുതല്‍ സുരക്ഷാ സംവിധാനങ്ങളൊരുക്കുമെന്ന് ഫേസ്ബുക്ക്

സ്വകാര്യവിവരങ്ങള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ ഫേസ്ബുക്ക് ആപ്ലിക്കേഷനുകള്‍ നവീകരിക്കാനൊരുങ്ങുന്നു. കാംബ്രിഡ്ജ്...

കൂടുതല്‍ സുരക്ഷാ സംവിധാനങ്ങളൊരുക്കുമെന്ന് ഫേസ്ബുക്ക്

സ്വകാര്യവിവരങ്ങള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ ഫേസ്ബുക്ക് ആപ്ലിക്കേഷനുകള്‍ നവീകരിക്കാനൊരുങ്ങുന്നു. കാംബ്രിഡ്ജ് അനലിറ്റിക്ക 50ലക്ഷം ഫേസ്ബുക്ക് ഉപയോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തുകയും യുഎസ് തിരഞ്ഞെടുപ്പില്‍ അതുപയോഗപ്പെടുത്തുകയും ചെയ്‌തെന്ന വെളിപ്പെടുത്തലുകള്‍ക്കു പിന്നാലെ ഇന്ത്യയിലെ പ്രധാന രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഇന്ത്യക്കാരുടെ ഫേസ്ബുക്ക് വിവരങ്ങളും ചോര്‍ത്തിയതായി ആരോപണമുയര്‍ന്നിരുന്നു.

ഉപയോക്താക്കള്‍ക്ക് എളുപ്പത്തില്‍ കടന്നുചെല്ലാവുന്ന രീതിയില്‍ മെനു റീഡിസൈന്‍ ചെയ്യുമെന്ന് ഫേസ്ബുക്ക് വ്യക്തമാക്കി. 20 പേജുകളിലായുള്ള മെനു പുതിയ അപഡേഷനിലൂടെ ഒരുമിച്ചുകൊണ്ടുവരും. കാലപ്പഴക്കമുള്ള സെറ്റിങ്‌സുകളില്‍ മാറ്റംവരുത്തി കൂടുതല്‍ എളുപ്പമാക്കും.

നിലവില്‍ പ്രൈവസി സെറ്റിങ്‌സുകള്‍ കണ്ടെത്തുന്നതിനുള്ള രീതി ബുദ്ധിമുട്ടേറിയതായതിനാല്‍ അത് കൂടുതല്‍ എളുപ്പത്തിലാക്കും. പുതിയതായി പ്രൈവസി ഷോര്‍ട്ട്കട്‌സ് മെനു അവതരിപ്പിക്കുമെന്നും ചീഫ് പ്രൈവസി ഓഫീസര്‍ എറിന്‍ ഈഗന്‍ അറിയിച്ചു. പോസ്റ്റുകളും കമന്റുകളും സുരക്ഷിതമായി നിയന്ത്രിക്കുന്നതിനുള്ള സംവിധാനങ്ങളുള്‍പ്പെടെ അടുത്തയാഴ്ചയോടെ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരുത്തുമെന്നും ഫേസ്ബുക്ക് അറിയിച്ചു.

Story by
Read More >>