ആറര ലക്ഷം റോഹിന്‍ഗ്യകളെ അഭയാര്‍ത്ഥികളാക്കിയത് ഫേസ്ബുക്ക് വംശീയ പ്രചാരണം

ലണ്ടന്‍: മ്യാന്‍മറില്‍ റോഹിന്‍ഗ്യന്‍ പ്രതിസന്ധിയുടെ തുടക്കത്തില്‍ പ്രകോപനപരമായ ഫേസ്ബുക്ക് പോസ്റ്റുകള്‍ പ്രചരിച്ചിരുന്നുവെന്നും ആറര ലക്ഷത്തോളം...

ആറര ലക്ഷം റോഹിന്‍ഗ്യകളെ അഭയാര്‍ത്ഥികളാക്കിയത് ഫേസ്ബുക്ക് വംശീയ പ്രചാരണം

ലണ്ടന്‍: മ്യാന്‍മറില്‍ റോഹിന്‍ഗ്യന്‍ പ്രതിസന്ധിയുടെ തുടക്കത്തില്‍ പ്രകോപനപരമായ ഫേസ്ബുക്ക് പോസ്റ്റുകള്‍ പ്രചരിച്ചിരുന്നുവെന്നും ആറര ലക്ഷത്തോളം റോഹിന്‍ഗ്യകള്‍ ബംഗ്ലാദേശിലേക്ക് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായതില്‍ പ്രധാനപങ്ക് ഫേസ്ബുക്കിനാണെന്നും കണ്ടെത്തല്‍.

ബ്രിട്ടനിലെ ഡിജിറ്റല്‍ ഗവേഷകനായ റെയ്മണ്ട് സെറാറ്റോ ബ്രിട്ടിഷ് പത്രമായ ഗാര്‍ഡിയനോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. രാജ്യത്ത് കലാപമുണ്ടാക്കിയതിന്റെ പേരില്‍ സാമൂഹ്യമാധ്യമങ്ങളെ അദ്ദേഹം രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. റോഹിന്‍ഗ്യകള്‍ക്കെതിരേ വിദ്വേഷം പ്രചരിപ്പിക്കുന്നതില്‍ ഫേസ്ബുക്ക് സുപ്രധാന പങ്കു വഹിച്ചെന്ന ആരോപണം നേരത്തേ ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഫേസ്ബുക്കിനെ പ്രതിക്കൂട്ടിലാക്കി പഠനം പുറത്തുവന്നിരിക്കുന്നത്.

കലാപക്കാലത്ത് മ്യാന്‍മറിലെ തീവ്ര ദേശീയ മാ ബാ താ വിഭാഗം 15,000ത്തോളം വിദ്വേഷ പോസ്റ്റുകള്‍ നടത്തിയതായി റെയ്മണ്ട് സെറാറ്റോ പരിശോധനയില്‍ കണ്ടെത്തി. 2016 ജൂണിലാണ് ആദ്യമായി വിദ്വേഷ പോസ്റ്റുകള്‍ വന്നുതുടങ്ങിയത്. 2017 ആഗസ്ത് 24, 25 തിയതികളിലാണ് ഏറ്റവും കൂടുതല്‍ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടത്. അരാക്കാന്‍ റോഹിന്‍ഗ്യന്‍ സാല്‍വേഷന്‍ ആര്‍മി (എആര്‍എസ്എ) പ്രവര്‍ത്തകര്‍ സര്‍ക്കാര്‍ സൈന്യത്തിനു നേരേ ആക്രമണം നടത്തിയ സമയമായിരുന്നു ഇത്. തുടര്‍ന്ന് റോഹിന്‍ഗ്യന്‍ മുസ്‌ലിംകളെ തുടച്ചുനീക്കാനുളള നടപടി സര്‍ക്കാര്‍ സ്വീകരിക്കുകയും ആയിരക്കണക്കിന് സൈനികരെ അതിര്‍ത്തിയിലെ റോഹിന്‍ഗ്യന്‍ അധിവാസ മേഖലകളിലേക്കയക്കുകയും ചെയ്തു.

സംഘര്‍ഷം രൂക്ഷമായതോടെ ആറര ലക്ഷത്തോളം റോഹിന്‍ഗ്യകള്‍ ബംഗ്ലാദേശിലേക്ക് രക്ഷപ്പെടുകയായിരുന്നു. 55,000 ആളുകളുണ്ടായിരുന്ന റോഹിന്‍ഗ്യന്‍ വിരുദ്ധ ഫേസ്ബുക്ക് ഗ്രൂപ്പില്‍ കലാപക്കാലത്ത് പോസ്റ്റുകളുടെ എണ്ണവും പുതിയ ആളുകളുടെ പ്രവേശനവും 200 ശതമാനം വര്‍ധിച്ചെന്നാണ് റെയ്മണ്ട് കണ്ടെത്തിയിരിക്കുന്നത്. ഉപയോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ന്ന വിഷയത്തില്‍ ഫേസ്ബുക്ക് വിവാദത്തില്‍ പെട്ടിരിക്കുന്ന സമയത്താണ് പുതിയ വെളിപ്പെടുത്തല്‍.

Story by
Read More >>