നാലു ദിവസം, ആറു മണിക്കൂർ ജോലി; സന്ന മാരിന് നിറഞ്ഞ കയ്യടി, വിപ്ലവാത്മകമെന്ന് സോഷ്യൽ മീഡിയ

"ആളുകൾ അവരുടെ കുടുംബം, പ്രിയപ്പെട്ടവർ, ജീവിതത്തിലെ മറ്റ് ഇഷ്ടങ്ങൾ എന്നിവയ്ക്കായി കൂടുതൽ സമയം ചെലവഴിക്കാൻ അർഹരാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഞങ്ങളെ സംബന്ധിച്ചിടത്തോളം തൊഴിൽ ജീവിതത്തിലെ അടുത്ത ഘട്ടമാണിത്"-സന്ന മാരിൻ പറഞ്ഞു.

നാലു ദിവസം, ആറു മണിക്കൂർ ജോലി; സന്ന മാരിന് നിറഞ്ഞ കയ്യടി, വിപ്ലവാത്മകമെന്ന് സോഷ്യൽ മീഡിയ

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി ഫിന്‍ലാന്‍ഡിൽ സന്ന മാരിന്‍ ചുമതലയേറ്റതിന് പിന്നാലെ നടപ്പിലാക്കുന്ന തൊഴില്‍ നിയമത്തില്‍ കയ്യടിച്ച് സോഷ്യല്‍ മീഡിയ. രാജ്യത്തെ പൗരന്മാർക്ക് ആഴ്ചയില്‍ നാലു ദിവസത്തിൽ ആറുമണിക്കൂർ ജോലിയെന്ന വിപ്ലവാത്മക നിർദ്ദേശമാണ് പ്രധാനമന്ത്രി സന്ന മാരിൻ മുന്നോട്ട് വെച്ചിട്ടുള്ളത്.

രാജ്യത്തെ ജനങ്ങള്‍ക്ക് കൂടുതല്‍ സമയം കുടുംബത്തോടൊപ്പം ചിലവഴിക്കാന്‍ ഇതുവഴി കഴിയുമെന്ന് സന്ന മാരിന്‍ പറഞ്ഞു. സുഖപ്രദമായ തൊഴിൽ സമയത്തിനപ്പുറം ആളുകൾക്ക് ജീവിതത്തിന്റെ മറ്റ് വശങ്ങളിലും സമയം ചെലവഴിക്കാമെന്നും അവർ കൂട്ടിച്ചേർത്തു.

"ആളുകൾ അവരുടെ കുടുംബം, പ്രിയപ്പെട്ടവർ, ജീവിതത്തിലെ മറ്റ് ഇഷ്ടങ്ങൾ എന്നിവയ്ക്കായി കൂടുതൽ സമയം ചെലവഴിക്കാൻ അർഹരാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഞങ്ങളെ സംബന്ധിച്ചിടത്തോളം തൊഴിൽ ജീവിതത്തിലെ അടുത്ത ഘട്ടമാണിത്"-സന്ന മാരിൻ പറഞ്ഞു.

നിലവില്‍ അഞ്ച് ദിവസത്തില്‍ എട്ടു മണിക്കൂറാണ് രാജ്യത്തെ തൊഴിൽ സമയം. പ്രധാനമന്ത്രിയുടെ നിർദേശത്തിന് പിന്നാലെ നിരവധിയാളുകളാണ് അഭിനന്ദനവുമായി രംഗത്തെത്തുന്നത്. എങ്ങനെയാണ് ഫിലാന്റിലേക്ക് പോകാനാവുകയെന്നാണ് പലരും തമാശയായി ചോദിക്കുന്നത്. ഇത് സന്തോഷത്തിന്റെ പ്രഖ്യാപനമെന്നാണ് ചിലര്‍ പറയുന്നത്.

സന്നയ്ക്ക് പിന്തുണയുമായി വിദ്യാഭ്യാസ മന്ത്രി ലി ആന്റേഴ്‌സണും രംഗത്തെത്തിയിട്ടുണ്ട്. 2015ല്‍ ആറ് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പ്രവൃത്തി ദിവസം ഫിന്‍ലാന്റിൻെറ അയല്‍രാജ്യമായ സ്വീഡനില്‍ നടപ്പാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഫിന്‍ലാന്‍റിൽ ഇത് നടപ്പിലാക്കാനൊരുങ്ങുന്നത്. കഴിഞ്ഞ ഡിസംബര്‍ 10നാണ് 34 കാരിയായ സന്ന ഫിന്‍ലാന്‍റിൻെറ പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുന്നത്. നേരത്തെ ആരോഗ്യമന്ത്രിയായിരുന്നു സന്ന.

Read More >>