നഗ്ന റെസ്റ്റൊറന്റ് പൂട്ടുന്നു; ഭക്ഷണം കഴിക്കാൻ ആളില്ല

റെസ്റ്റൊറന്റിലെ വെയ്റ്റര്‍മാര്‍ വസ്ത്രം ധരിച്ചാണ് ഭക്ഷണവുമായി വരുന്നത്. ക്യാമറയും, മൊബൈല്‍ഫോണും റെസ്റ്റൊറന്റില്‍ ഉപയോഗിക്കാന്‍ അനുവാദമില്ലായിരുന്നു.

നഗ്ന റെസ്റ്റൊറന്റ് പൂട്ടുന്നു; ഭക്ഷണം കഴിക്കാൻ ആളില്ല

പാരീസിലെ നഗ്ന റെസ്റ്റൊറന്റ് അടച്ചു പൂട്ടുന്നു. 2017 നവംബറിൽ ആരംഭിച്ച റെസ്റ്റൊറന്റിൽ ഉപഭോക്താക്കൽ കുറഞ്ഞതിനാലാണ് സ്ഥാപനത്തിൻെറ അടച്ചു പൂട്ടൽ. മൈക്ക്, സ്റ്റീഫന്‍ എന്ന ഇരട്ട സഹോദരങ്ങളുടെ ഉടമസ്ഥതയിലായിരുന്നു 'ഒ നാച്ചുറല്‍' എന്നുപേരുള്ള ന​ഗ്ന ഭക്ഷണ ശാല തുടങ്ങിത്. വിവാദങ്ങളോ അതിക്രമങ്ങളോ കാരണം നഗ്നരായി എത്തി ഭക്ഷണം കഴിക്കാന്‍ ആളില്ലാത്തതിനാലാണ് സ്ഥാപനം പൂട്ടുന്നത്.

വസ്ത്രം ധരിച്ച് വന്നാലും ഇവിടെ എത്തിയാല്‍ ആദ്യം പോകേണ്ടത് ചേയ്ഞ്ച് റൂമിലേക്കാണ്. അവിടെ ഒരുക്കിയിരിക്കുന്ന ലോക്കറിൽവസ്ത്രവും, മൊബൈലും, ക്യാമറയുമെല്ലാം വെക്കണം. പിന്നീട് റസ്റ്റൊറന്റിൽ നിന്നും ലഭിക്കുന്ന ഒരു ചെരുപ്പ് മാത്രം ധരിച്ചാണ് ഭക്ഷണം കഴിക്കാനിരിക്കുന്നത്.

ഇതിന് ശേഷമായിരിന്നു തീന്‍ മേശയിലേക്ക് ഭക്ഷണം എത്തുന്നത്. എന്നാല്‍ റെസ്റ്റൊറന്റിലെ വെയ്റ്റര്‍മാര്‍ വസ്ത്രം ധരിച്ചാണ് ഭക്ഷണവുമായി വരുന്നത്. ക്യാമറയും, മൊബൈല്‍ഫോണും റെസ്റ്റൊറന്റില്‍ ഉപയോഗിക്കാന്‍ അനുവാദമില്ലായിരുന്നു.

Read More >>