യുഎസ് മുന്‍ പ്രഥമ വനിത ബര്‍ബറ ബുഷ് അന്തരിച്ചു

വാഷിങ്ടണ്‍: യുഎസ് മുന്‍പ്രസിഡന്റ് ജോര്‍ജ് എച്ച്ഡബ്ല്യു ബുഷിന്റെ ഭാര്യ ബാര്‍ബറ ബുഷ് (92)അന്തരിച്ചു. ബുധനാഴ്ച പുലര്‍ച്ചെ ടെക്‌സാസിലെ ഹൂസ്റ്റണിലുള്ള...

യുഎസ് മുന്‍ പ്രഥമ വനിത ബര്‍ബറ ബുഷ് അന്തരിച്ചു

വാഷിങ്ടണ്‍: യുഎസ് മുന്‍പ്രസിഡന്റ് ജോര്‍ജ് എച്ച്ഡബ്ല്യു ബുഷിന്റെ ഭാര്യ ബാര്‍ബറ ബുഷ് (92)അന്തരിച്ചു. ബുധനാഴ്ച പുലര്‍ച്ചെ ടെക്‌സാസിലെ ഹൂസ്റ്റണിലുള്ള സ്വവസതിയിലായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ രോഗങ്ങളെത്തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു.

ഭര്‍ത്താവും മകനും യു.എസ് പ്രസിഡന്റ് സ്ഥാനം വഹിക്കുന്നതിന് സാക്ഷിയായ രണ്ടാമത്തെ പ്രഥമ വനിതയായാണ് ബാര്‍ബറ. ആഗോള വിദ്യാഭ്യാസത്തിന്റെയും കുടുംബ വിദ്യാഭ്യാസത്തിന്റെയും പ്രധാന്യം ജനങ്ങളിലെത്തിച്ച വ്യക്തിയാണ് ബാര്‍ബറ. 16ാം വയസില്‍ ജോര്‍ജ് എച്ച്ഡബ്ല്യു ബുഷിനെ വിവാഹം ചെയ്ത ബാര്‍ബറ 73 വര്‍ഷം അദ്ദേഹവുമൊത്ത് ദാമ്പത്യജീവിതം നയിച്ചു.

യുഎസ് മുന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്‌ള്യൂ ബുഷ്, മുന്‍ ഫ്‌ളോറിഡ ഗവര്‍ണര്‍ ജെബ് ബുഷ് എന്നിവരുള്‍പ്പെടെ ആറ് മക്കളാണുള്ളത്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ബാര്‍ബറക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ചു. അമേരിക്കയിലെ പ്രസിദ്ധമായ രാഷ്ട്രീയ കുടുംബത്തിലെ വക്താവ് എന്നാണ് ട്രംപ് ബാര്‍ബറയെ വിശേഷിപ്പിച്ചത്. രാജ്യത്തോടും കുടുംബത്തോടും അവര്‍കാത്തുസൂക്ഷിച്ച അര്‍പ്പണബോധത്തിന്റെ പേരില്‍ അവര്‍ എന്നും ഓര്‍മ്മിക്കപ്പെടുമെന്നും ട്രംപ് പറഞ്ഞു.

ജോര്‍ജ് എച്ച്ഡബ്ല്യു ബുഷിന്റെയും സുന്ദരിയും സുശീലയും കരുത്തുറ്റ വ്യക്തിത്വത്തിന് ഉടമയുമായ ബാര്‍ബറ എന്ന വനിതയുടെയും മകനായി ജനിച്ചതില്‍ താന്‍ അത്യധികം അഭിമാനിക്കുന്നുവെന്ന് മകന്‍ ജെബ് ബുഷ് പറഞ്ഞു. മുത്തശ്ശി എപ്പോഴും കൂടെയുണ്ടാകുമെന്ന് വിശ്വസിക്കുന്നതായി ജെബിന്റെ മകന്‍ ജോര്‍ജ്. പി. ബുഷ് ട്വീറ്റ് ചെയ്തു. മുന്‍ പ്രസിഡന്റ് ബറാക് ഓബാമ, ഭാര്യ മിഷേല്‍, അമേരിക്കയില്‍ ദീര്‍ഘകാലം പബ്ലിക്ക് സെനറ്ററായി സേവനമനുഷ്ഠിച്ച ഒറിന്‍ ഹിച്ച് തുടങ്ങിയവര്‍ ആദരാജ്ഞലികള്‍ രേഖപ്പെടുത്തി.

Story by
Next Story
Read More >>